രാജീവ്ഗാന്ധി ഏവിയേഷന്‍ ടെക്നോളജി അക്കാദമി സമുച്ചയത്തിന് ശിലയിട്ടു

ശംഖുംമുഖം: രാജീവ്ഗാന്ധി അക്കാദമി ഫോ൪ ഏവിയേഷൻ ടെക്നോളജി പുതിയ അക്കാദമി സമുച്ചയത്തിൻെറ ശിലാസ്ഥാപനം മുഖ്യമന്ത്രി നി൪വഹിച്ചു. ചാക്കയിൽ എയ൪ഇന്ത്യ ഹാങ്ങ൪ യൂനിറ്റിന് സമീപം സംസ്ഥാന സ൪ക്കാ൪ നൽകിയ 2.71 ഏക്കറിലാണ് സമുച്ചയം നി൪മിക്കുക.
താൻ പഠിച്ച അക്കാദമിയാണിതെന്നും താൻ മന്ത്രിയായിരിക്കുമെങ്കിൽ അക്കാദമിയുടെ ശാപമോക്ഷം മാറ്റുമെന്നും അധ്യക്ഷത വഹിച്ച മന്ത്രി കെ.ബി. ഗണേഷ്കുമാ൪ പറഞ്ഞു. അക്കാദമിയിൽ പഠിക്കുന്നവ൪ക്ക് ഡിഗ്രി നൽകാൻ കേരള യൂനിവേഴ്സിറ്റിയും ഇന്ദിരാഗാന്ധി യൂനിവേഴ്സിറ്റിയുമായി ച൪ച്ചകൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്. ശിവകുമാ൪, എയ൪മാ൪ഷൽ എസ്.പി. സിങ്, എയ൪പോ൪ട്ട് ഡയറക്ട൪ ചന്ദ്രമൗലി തുടങ്ങിയവ൪ സംസാരിച്ചു.
1959 ൽ കേണൽ ഗോദവ൪മരാജ സ്ഥാപിച്ച കേരള ഫ്ളയിങ് ക്ളബ് 1980ൽ കേരള ഏവിയേഷൻ ട്രെയിനിങ് സെൻറ൪ എന്ന് പുന൪നാമകരണം ചെയ്യുകയും പിന്നീട് 2006 ൽ രാജീവ് ഗാന്ധി അക്കാദമി ഫോ൪ ഏവിയേഷൻ ടെക്നോളജി എന്ന പേരിൽ സ൪ക്കാ൪ സ്ഥാപനമായി മാറുകയുമായിരുന്നു. അക്കാദമിയിൽ പൈലറ്റ് പരിശീലനവും എയ൪ക്രാഫ്ട് മെയിൻറനൻസ് എൻജിനീയറിങ്ങിൽ പ്രായോഗിക പരിശീലനവും നൽകിവരുന്നു.
എട്ട് സിംഗിൾ എൻജിൻ വിമാനങ്ങളുടെയും ഒരു ഇരട്ട എൻജിൻ വിമാനത്തിൻെറയും അറ്റകുറ്റപ്പണി നടത്താവുന്ന ഹാങ്ങറും ഇന്ധന സംഭരണിയും നാല് നിലയിലുള്ള കെട്ടിടവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.