കൂടങ്കുളം: നിരോധാജ്ഞ പിന്‍വലിച്ചു; നിരാഹാരം തുടരുന്നു

ചെന്നൈ:  കൂടങ്കുളം ആണവനിലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരുനെൽവേലി ജില്ലയിലെ രാധാപുരം താലൂക്കിൽ പ്രഖ്യാപിച്ചിരുന്ന നിരോധാജ്ഞ ബുധനാഴ്ച പിൻവലിച്ചു. ആണവനിലയ വിരുദ്ധ സമരക്കാരുമായി കഴിഞ്ഞദിവസം ജില്ലാ കലക്ട൪ നടത്തിയ ച൪ച്ചയുടെ അടിസ്ഥാനത്തിലാണിത്.
നിരോധാജ്ഞ ആണവനിലയത്തിൻെറ രണ്ടു കിലോമീറ്റ൪ ചുറ്റളവിൽ മാത്രമായി പരിമിതപ്പെടുത്തി ജില്ലാ കലക്ട൪ ബുധനാഴ്ച ഉത്തരവിറക്കി.
കടലോര മേഖലകളിൽനിന്ന് പൊലീസിനെ പിൻവലിച്ചെങ്കിലും ആണവനിലയ പരിസരത്ത് സുരക്ഷയാണ്. കേന്ദ്ര അ൪ധസൈനിക സേനയുടെ സംരക്ഷണവും തുടരുന്നു.
ഇടിന്തകരയിൽ ഒമ്പതു ദിവസമായി നടന്നുവന്ന അനിശ്ചിതകാല നിരാഹാരം  പിൻവലിച്ചുവെങ്കിലും, വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്നവരുടെ തുട൪നിരാഹാരം നടക്കുന്നുണ്ട്.
സമരവുമായി ബന്ധപ്പെട്ട് ജയിലിലടച്ച 178 പേരെ വിട്ടയക്കുന്നതുവരെ നിരാഹാരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോവില്ലെന്നും സമരസമിതി കൺവീന൪ എസ്.പി. ഉദയകുമാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.