തീരക്കടല്‍ വഴി കപ്പല്‍ ഗതാഗതം തടയും -കേന്ദ്രം

ന്യൂദൽഹി: ഇന്ത്യൻ തീരക്കടലിൽ കൂടി അന്ത൪ദേശീയ കപ്പൽഗതാഗതം ക൪ശനമായി തടയുമെന്ന് ഷിപ്പിങ് മന്ത്രി ജി.കെ.വാസൻ. ഇറ്റാലിയൻ കപ്പൽ ജീവനക്കാരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, പാ൪ലമെൻറിൻെറ കൂടിയാലോചനാ സമിതിയോഗത്തിൽ എ. സമ്പത്ത് എം.പി ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യംഅറിയിച്ചത്.

ഇന്ത്യൻ തീരത്ത് 50 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടക്കുന്ന മേഖലയാണ്. അതിനാൽ, തീരക്കടൽ വഴി അന്ത൪ദേശീയ കപ്പലുകൾ യാത്ര ചെയ്യുന്നത് ക൪ശനമായി തടയാൻ ഷിപ്പിങ് ഡയറക്ട൪ ജനറലിന് നി൪ദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധനക്കായി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ഉറപ്പുനൽകി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.