ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ബാലസോ൪: ചാന്ദിപു൪ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് ബ്രഹ്മോസ് സൂപ൪സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. കരയിലെ മൊബൈൽ ലോഞ്ചറിൽ നിന്നായിരുന്നു  വിക്ഷേപണം. 300 കി.ഗ്രാം വരെ ഭാരമുള്ള ആണവേതര ബോംബുകൾ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് പുതിയ മിസൈൽ. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായാണ് ബ്രഹ്മോസ് വികസിപ്പിച്ചതെന്ന് ബ്രഹ്മോസ് ഏറോസ്പേസ് തലവൻ എ.ശിവതാണു പിള്ള പറഞ്ഞു.

 മുതി൪ന്ന സൈനിക ഓഫീസ൪മാരുടെയും പ്രതിരോധ ഗവേഷണ വികസന ശാസ്ജ്ര്ഞരുടെയും സാന്നിധ്യത്തിലായിരുന്നു  മിസൈലിൻെറ പരീക്ഷണം. യുദ്ധ വിമാനങ്ങളിൽ നിന്നും മുങ്ങിക്കപ്പലിൽ നിന്നും ഉപയോഗിക്കാവുന്ന  പുതിയ ഇനം ബ്രഹ്മോസ് മിസൈലിൻെറ വികസനപരീക്ഷണങ്ങൾ നടന്നു വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.