തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. പത്ത് ദിവസം നീളുന്ന ഉത്സവത്തിന് മുന്നോടിയായി പഞ്ചപാണ്ഡവരുടെ ബൊമ്മക്കോലങ്ങൾ കിഴക്കേനടയിൽ സ്ഥാപിച്ചു.
ഏപ്രിൽ നാലിനാണ് വലിയ കാണിക്ക. അന്ന് നൂറിലധികം കലാകാരന്മാരും 25ൽപരം താളമേളങ്ങളും അണിനിരക്കുന്ന വേലകളി അരങ്ങേറും. അഞ്ചിന് പള്ളിവേട്ട, ശ്രീവേലി വിഗ്രഹങ്ങൾ കോട്ടയ്ക്കകത്ത് പ്രത്യേകം തയാറാക്കുന്ന വേട്ടക്കളത്തിലെത്തിച്ച് ആറാട്ട് നടത്തും. പത്താം ഉത്സവദിനമായ ഏപ്രിൽ ആറിന് നടക്കുന്ന ആറാട്ട് ഘോഷയാത്രയോടെ സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.