തിരുവനന്തപുരം: ചാലയിൽ മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിക്കാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ട്രിഡയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്ക൪ സ്ഥലത്താണ് പ്ളാൻറ് സ്ഥാപിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി അറിയിച്ചത്. ഇത് ചാലയിൽ ട്രിഡ നടത്താൻ പദ്ധതിയിടുന്ന 90 കോടിയുടെ വികസനത്തെ അട്ടിമറിക്കുമെന്നാണ് ആരോപണം.
ടെക്നോസിറ്റിയിൽ 10 ഏക്കറിലും നെട്ടുകാൽത്തേരി ഓപൺ ഗ്രൗണ്ടിൽ അഞ്ച് ഏക്കറിലും പ്ളാൻറ് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ജനങ്ങളുടെ എതി൪പ്പ് കാരണമാണ് അതിൽ നിന്ന് പിന്മാറിയതെന്ന് വ്യാപാരികൾ പറയുന്നു. ആ പദ്ധതി ജനത്തിരക്കേറിയ ചാലയിൽ സ്ഥാപിക്കാനുള്ള നീക്കത്തെ വ്യാപാരികളും നാട്ടുകാരും ഒറ്റക്കെട്ടായി എതി൪ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാല കൊത്തുവാൾ യൂനിറ്റ് പ്രസിഡൻറ് കാലടി അജി, ജനറൽ സെക്രട്ടറി മുഹമ്മദ് സിദ്ധീഖ് എന്നിവ൪ അറിയിച്ചു.
ചാലയിൽ മാലിന്യ പ്ളാൻറ് സ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി റസിഡൻസ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. ഷോപ്പിങ് കോംപ്ളക്സ് സ്ഥാപിക്കാനെന്ന് പറഞ്ഞ് ട്രിഡ ഏറ്റെടുത്ത സ്ഥലത്ത് മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിക്കുന്നത് വഞ്ചനയാണെന്ന് റസിഡൻസ് ഭാരവാഹികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.