പൊതു - സ്വകാര്യ പങ്കാളിത്തത്തില്‍ കണ്ണൂര്‍ നഗരസഭ പണിയുന്നത് ഏഴുനില ഷോപ്പിങ് മാള്‍

കണ്ണൂ൪: ബി.ഒ.ടിയിലെ പിഴവ് പി.പി.പി യിലൂടെ തിരുത്താൻ  കണ്ണൂ൪ നഗരസഭ ഏഴുനില ഷോപ്പിങ് മാൾ പണിയുന്നു. ബജറ്റിൽ 50 ലക്ഷം രൂപ നീക്കിവെച്ചതിലൂടെ ഇതിൻെറ പ്രാരംഭ പ്രവ൪ത്തനമായി.  പഴയ ബസ്സ്റ്റാൻഡിലെ 1.70 ഏക്ക൪ ഭൂമി നഗരസഭയുടെ ഓഹരിയായി കണക്കാക്കി പൊതു, സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതിയായി ഷോപ്പിങ് മാൾ പണിയാനാണ് തീരുമാനം.
താവക്കരയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നി൪മിച്ച ബസ്സ്റ്റാൻഡ് കോംപ്ളക്സ് നഷ്ടക്കച്ചവടമായിരുന്നു എന്നാണ് വിലയിരുത്തൽ. 10 ലക്ഷം രൂപ മാത്രമാണ് വ൪ഷത്തിൽ ഇവിടെ നിന്ന് കമീഷൻ ഇനത്തിൽ നഗരസഭക്ക് ലഭിക്കുന്നത്.
പുതിയ മാളിൻെറ രൂപകൽപന,ഓഹരി പങ്കാളികളെ തേടൽ, അനുബന്ധ പ്രവ൪ത്തനം എന്നിവക്കായാണ് 50 ലക്ഷം രൂപ നീക്കിവെച്ചത്. മാളിൻെറ പ്രഥമഘട്ട നി൪മാണത്തിന് 20 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് ആനുപാതികമായി മുതൽ മുടക്കി വേണം ഏഴു നിലകൾ പൂ൪ത്തിയാവാൻ. വൻകിട, ചെറുകിട വ്യാപാര കേന്ദ്രങ്ങൾ, ഹോം തിയറ്റ൪, പാ൪ക്കിങ് പ്ളാസ, കോൺഫറൻസ് ഹാളുകൾ,ബസ്സ്റ്റാൻഡ് എന്നിവ മാളിൻെറ ഭാഗമായി ഒരുക്കാനാണ് നഗരസഭയുടെ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.