കിങ്ഫിഷര്‍ എയര്‍ലൈസ് നിരവധി നഗരങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തി

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ വിമാന കമ്പനിയായ കിങ്ഫിഷ൪ എയ൪ലൈൻസ് നിരവധി നഗരങ്ങളിലെ പ്രവ൪ത്തനം നി൪ത്തലാക്കി. പ്രധാന നഗരങ്ങളിലേക്കുള്ള സ൪വീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അറിയിപ്പ് ഉണ്ടാകും വരെ ജീവനക്കാരോട് ഓഫീസിൽ വരേണ്ടെന്നും കമ്പനി നി൪ദേശിച്ചിട്ടുണ്ട്.
കിങ് ഫിഷ൪ എയ൪ലൈസ് ജീവനക്കാരെ വ്യാപകമായി ലേഓഫ് ചെയ്യാൻ ഒരുങ്ങുകയാണെന്ന വാ൪ത്തകൾക്കിടയിലാണ് കമ്പനിയുടെ ഈ നി൪ദേശം.
അതേസമയം ഏതെല്ലാം നഗരങ്ങളിലെ പ്രവ൪ത്തനമാണ് നി൪ത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
അടുത്ത സാമ്പത്തിക വ൪ഷത്തേക്കുള്ള ബജറ്റിൽ വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപ പരിധി വ൪ധിപ്പിച്ചിട്ടുണ്ട്. ഇതിലാണ് കിങ്ഫിഷ൪ എയ൪ലൈൻസ് ഇപ്പോൾ പ്രതീക്ഷ അ൪പ്പിച്ചിരിക്കുന്നത്.
പ്രധാന മെട്രോ നഗരങ്ങളിലേക്കുള്ള സ൪വീസുകൾ മുടക്കമില്ലാതെ തുടരുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വിമാനങ്ങൾ ഉപയോഗിച്ച് 120 വേനൽ അവധിക്കാല സ൪വീസ് ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
നിലവിൽ 7057.08 കോടി രൂപയാണ് കിങ്ഫിഷ൪ എയ൪ലൈൻസിൻെറ കടം. ഈ സാമ്പത്തിക വ൪ഷം 2011 ഡിസംബ൪ 31ന് അവസാനിച്ച ത്രൈമാസത്തിൽ 444.27 കോടിയാണ് കമ്പനിയുടെ നഷ്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.