ബംഗളൂരു: എന്തുവില കൊടുത്തും ഐ.പി.എൽ അഞ്ചാം സീസണിലെ ജേതാക്കളാവാൻ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ഒരുങ്ങുന്നു. മികച്ച ബാറ്റിങ്, ബൗളിങ് നിരയുമായാണ് കഴിഞ്ഞ സീസണുകളിൽ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുന്നതിനാണ് ഒരുങ്ങുന്നത്.
ന്യൂസിലൻഡ് ഓഫ് സ്പിന്ന൪ ഡാനിയൽ വെട്ടോറിയുടെ നേതൃത്വത്തിൽ റേ ജെന്നിംഗ്സിൻെറ പരിശീലനത്തിലാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ടീം ഇറങ്ങുന്നത്. ബാറ്റിങ്ങിൽ വിൻഡീസിൻെറ ക്രിസ് ഗെയിൽതന്നെയാണ് ബംഗളൂരുവിൻെറ തുരുപ്പുചീട്ട്. ബംഗ്ളാദേശ് പ്രീമിയ൪ ലീഗിൽ തക൪ത്തടിച്ച ഗെയിലിൻെറ ബാറ്റിൻെറ കരുത്തിൽ മുന്നോട്ടുപോകാമെന്നാണ് വെട്ടോറിയുടെയും സംഘത്തിൻെറയും പ്രതീക്ഷ. ഗെയിലിനൊപ്പം ശ്രീലങ്കയുടെ തിലകരത്നെ ദിൽഷനും വിരാട് കോഹ്ലിയും എ.ബി. ഡിവില്ലേഴ്സും ചേരുമ്പോൾ ബാറ്റിങ് നിര കരുത്താ൪ജിക്കും. ഇവരോടൊപ്പം ചേതേശ്വ൪ പൂജാരയും സൗരഭ് പൂജാരിയും ഒത്തുചേരുമ്പോൾ ബാറ്റിങ്ങിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യം ബംഗളൂരുവിനില്ല. വാലറ്റത്ത് ബാറ്റുവീശാൻ കഴിവുള്ളവരാണ് സഹീ൪ ഖാനും വെട്ടോറിയും.
ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയും സഹീ൪ഖാനുമാണ് ബൗളിങ്ങിലെ കുന്തമുനകൾ. ഡി൪ക് നാനസ്, വിനയ്കുമാ൪, മുത്തയ്യ മുരളീധരൻ, അഭിമന്യു മിഥുൻ എന്നിവരാണ് വെട്ടോറിക്കും സഹീറിനും പിന്തുണ നൽകാനുള്ളത്. ഗെയിലിൻെറയും ദിൽഷൻെറയും സ്പിൻ ബൗളിങ്ങും ബംഗളൂരു നിരക്ക് കരുത്തുപകരും.
ആദ്യ സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നാണം കെട്ട ബംഗളൂരു രണ്ടാം സീസണിൽ ഫൈനലിലെത്തി. മൂന്നും നാലും സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നി൪ഭാഗ്യത്തിന് കിരീടം കൈവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.