ന്യൂദൽഹി: മുന്നണിയിലെ ത൪ക്ക വിഷയങ്ങൾ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ച൪ച്ചചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുസ്ലിം ലീഗിൻെറ അഞ്ചാം മന്ത്രി, മന്ത്രി ഗണേഷ്കുമാറിനെതിരെ കേരള കോൺഗ്രസ്-ബിയുടെ പരാതി, അനൂപ് ജേക്കബിൻെറ മന്ത്രിസഭാ പ്രവേശം തുടങ്ങിയ വിഷയങ്ങൾ ച൪ച്ച ചെയ്യും. കൂട്ടായി ച൪ച്ച ചെയ്ത് തീരുമാനിക്കുന്നതാണ് യു.ഡി.എഫിൻെറ രീതി. യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുന്നതും അതിനാലാണ്. കേരള ഹൗസിൽ മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിൻെറ അഞ്ചാം മന്ത്രിക്കാര്യം ഇതുവരെ യു.ഡി.എഫ് ച൪ച്ച ചെയ്തിട്ടില്ലേയെന്ന ചോദ്യത്തിന് താൻ അങ്ങനെ പറഞ്ഞില്ലെന്നായിരുന്നു മറുപടി. അഞ്ചാം മന്ത്രിപദവി ഉറപ്പ് നൽകിയിരുന്നോ എന്നു ചോദിച്ചപ്പോൾ യു.ഡി.എഫിൽ ച൪ച്ച ചെയ്യുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചാം മന്ത്രി പ്രശ്നം പരിഹരിക്കാൻ ലീഗുമായി എന്തെങ്കിലും ഫോ൪മുല തയാറാകുന്നതായി അറിയില്ല. ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പാ൪ട്ടി ചെയ൪മാൻ ബാലകൃഷ്ണപിള്ള പറഞ്ഞത് അറിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളിൽ തനിച്ച് തീരുമാനമെടുക്കില്ല. എല്ലാവരോടും ആലോചിച്ച് വേണ്ടത് ചെയ്യും.
ഗണേഷ്കുമാ൪ ഉൾപ്പെടെ എല്ലാ മന്ത്രിമാരും 100 ശതമാനം കഴിവും ആത്മാ൪ഥതയും ഉള്ളവരാണ്. ലീഗിൻെറ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബും 29ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. നെയ്യാറ്റിൻകരയിൽ യു.ഡി.എഫിന് സ്ഥാനാ൪ഥി ഉണ്ടായിരിക്കും. സ്ഥാനാ൪ഥി ആരായിരിക്കുമെന്ന് മുൻകൂട്ടി പറയാറില്ല. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും ദൽഹിയിൽ എത്തുമ്പോഴുള്ള സൗഹൃദസന്ദ൪ശനം മാത്രമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.