കൊച്ചി: രാഷ്ട്രീയവൈരം മൂലമാണ് മുൻമുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദൻ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഹരജി നൽകിയതെന്ന് സ൪ക്കാ൪. കെ.എ. റഊഫിൻെറ വെളിപ്പെടുത്തലിനെത്തുട൪ന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കിയെടുത്ത ഐസ്ക്രീം പാ൪ല൪ കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന വി.എസ്. അച്യുതാനന്ദൻെറ ഹരജി പരിഗണിക്കുമ്പോഴാണ് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി സ൪ക്കാ൪ നിലപാട് അറിയിച്ചത്. സുപ്രീംകോടതിയുൾപ്പെടെ തള്ളിയ കേസാണ് ഹരജിക്കാരൻ കുത്തിപ്പൊക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം തീ൪ക്കാൻ കോടതിയെ ആയുധമാക്കരുതെന്ന് സുപ്രീംകോടതി വിധിയുള്ളതാണെന്നും എ.ജി ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണ സംഘം കോടതിക്ക് റിപ്പോ൪ട്ട് നൽകിയിട്ടുണ്ടെങ്കിലും പക൪പ്പ് ഹരജിക്കാരന് നൽകാനാവില്ലെന്ന് എ.ജി വ്യക്തമാക്കി. ഹരജിക്കാരനായ വി.എസ്. അച്യുതാനന്ദൻ കേസിലെ പരാതിക്കാരനോ ഇരയോ സാക്ഷിയോ അല്ലാത്തതിനാൽ റിപ്പോ൪ട്ടിൻെറ പക൪പ്പ് നൽകാൻ നിയമപരമായി ബാധ്യതയില്ല. ഹരജിക്കാരന് റിപ്പോ൪ട്ട് നൽകുന്നത് പ്രതികളെക്കുറിച്ചുള്ള പൊതുവായ മുൻവിധിക്കിടയാക്കും. അന്വേഷണം വേണ്ട വിധം നടക്കുന്നില്ലെന്നു കാട്ടി സി.ബി.ഐ അന്വേഷണം മാത്രം ആവശ്യപ്പെടുന്നതാണ് ഹരജി. അന്വേഷണം നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ള മൂന്നാം കക്ഷിക്ക് റിപ്പോ൪ട്ട് നൽകേണ്ടതതില്ലെന്ന നിയമവും സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുമുണ്ട്. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് ബോധ്യമായാലേ റിപ്പോ൪ട്ട് ആവശ്യപ്പെടാനും നൽകാനും ചട്ടമുള്ളൂ. അപ്പോഴും മൂന്നാംകക്ഷിക്ക് റിപ്പോ൪ട്ട് നൽകാൻ ചട്ടമില്ല. അന്വേഷണം പൂ൪ത്തിയാക്കിയാണ് റിപ്പോ൪ട്ട് ഹൈകോടതിക്ക് സമ൪പ്പിച്ചതെങ്കിലും ഇത് കോടതിയുടെ സൂക്ഷ്മ പരിശോധനക്കും പരിഗണനക്കും സമ൪പ്പിച്ചതാണ്. അന്തിമ റിപ്പോ൪ട്ട് സമ൪പ്പിക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയിലാണ്. അപ്പോഴേ റിപ്പോ൪ട്ട് പൊതുരേഖയായി മാറൂ എന്നും എ.ജി വ്യക്തമാക്കി.
അന്വേഷണം കൃത്യമായാണ് നടന്നതെങ്കിൽ റിപ്പോ൪ട്ട് പൊതുജനത്തിൻെറ വിലയിരുത്തലിന് വിധേയമാക്കാൻ സ൪ക്കാ൪ മടിക്കുന്നതെന്തിനെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ശേഖ൪ നഫാഡേ ചോദിച്ചു. ഹരജി രാഷ്ട്രീയ വൈരാഗ്യം മൂലമുള്ളതാണെന്ന് ആരോപിച്ച് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എ.ജി സ്വീകരിച്ചിട്ടുള്ളത്. സ൪ക്കാറിനുവേണ്ടി ഹാജരാകുന്ന അഡ്വക്കറ്റ് ജനറലിന് പ്രതികളുടെ അവകാശത്തെയും അവരുമായി ബന്ധപ്പെട്ട മുൻധാരണകളേയും കുറിച്ച് വാദിക്കേണ്ട കാര്യമില്ല. 21 പ്രമുഖരുൾപ്പെട്ടിട്ടുള്ള കേസാണിത്. അതിനാൽ അന്വേഷണത്തിൻെറ സുതാര്യതയും നിഷ്പക്ഷതയും സംബന്ധിച്ച് പൊതുജനത്തിന് അവിശ്വാസമുണ്ട്. അത് ദൂരീകരിക്കുകയാണ് സ൪ക്കാ൪ ചെയ്യേണ്ടത്. റിപ്പോ൪ട്ടിൻെറ പക൪പ്പ് നൽകാനാവില്ലെന്ന സ൪ക്കാ൪ നിലപാട് അറിയാനുള്ള അവകാശത്തിൻെറ ലംഘനമാണ്. ഹരജിക്കാരൻ എങ്ങനെയാണ് പുറമെ നിന്നുള്ള മൂന്നാം കക്ഷി ആവുക. പൊലീസ് നൽകിയ സത്യവാങ്മൂലം അഭിപ്രായങ്ങൾ മാത്രം കുത്തിനിറച്ചതാണ്. അന്വേഷണം കൃത്യവും സുതാര്യവുമായാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന നിയമങ്ങൾ പ്രകാരമുള്ള സുതാര്യതയാണ് അന്വേഷണത്തിലുണ്ടാവേണ്ടത്. അല്ലാതെ പൊലീസ് പറയുന്ന സുതാര്യതയല്ല -അഭിഭാഷകൻ വ്യക്തമാക്കി.
ഇരുഭാഗത്തിൻെറയും വാദങ്ങൾ കേട്ട ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് വി. ചിദംബരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റിപ്പോ൪ട്ടിൻെറ പക൪പ്പ് നൽകണമോ എന്നത് സംബന്ധിച്ച ഹരജി വിധി പറയാൻ മാറ്റി. കെ.എ. റഊഫിൻെറ വെളിപ്പെടുത്തലിനെത്തുട൪ന്ന് ഐസ്ക്രീം പാ൪ല൪ കേസന്വേഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക സംഘത്തിൻെറ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന വി.എസ്. അച്യുതാനന്ദൻെറ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഡിവിഷൻ ബെഞ്ചിൻെറ നി൪ദേശപ്രകാരം ഈ മാസം ആദ്യവാരം പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിച്ചു. ഇതിൻെറ പക൪പ്പ് നൽകണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹരജിയിലാണ് ചൊവ്വാഴ്ച കോടതി വാദം കേട്ടത്. പക൪പ്പ് ഹരജിക്കാരന് നൽകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും താമരശേരി ഡിവൈ.എസ്.പിയുമായ ജെയ്സൺ കെ. എബ്രഹാം കോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.