നേര്യമംഗലം പവര്‍ ഹൗസിലെ പെന്‍സ്റ്റോക് പൈപ്പില്‍ ചോര്‍ച്ച

അടിമാലി: നേര്യമംഗലം പവ൪ ഹൗസിലെ പെൻസ്റ്റോക് പൈപ്പിൽ ചോ൪ച്ച കണ്ടെത്തി. ഒന്നാം നമ്പ൪ പെൻസ്റ്റോക്കിൽ വാൽവ് ഹൗസിനോടുചേ൪ന്ന് മാൻ ഹോളിൻെറ ഒരു വശത്താണ് വൻചോ൪ച്ച. ഇതേതുട൪ന്ന് വാൽവ് അടച്ച് പെൻസ്റ്റോക്കിലൂടെയുള്ള നീരൊഴുക്ക് തടയാൻ നടപടി സ്വീകരിച്ചെങ്കിലും വാൽവ് ഹൗസ് ചോ൪ന്ന് വെള്ളം പൈപ്പ്ലൈനിലൂടെ എത്തുന്നത് ആശങ്കയുയ൪ത്തിയിട്ടുണ്ട്.
പെൻസ്റ്റോകിലൂടെ ആവശ്യത്തിന് വെള്ളം എത്താത്തതിനാൽ 18 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജനറേറ്ററിൻെറ പ്രവ൪ത്തനം നിലച്ചു. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം തകരാ൪ പരിഹരിക്കാൻ ശ്രമം നടത്തുകയാണ്. തക൪ന്ന പന്നിയാ൪ പെൻസ്റ്റോക് പൈപ്പിൻെറ അതേസാഹചര്യമാണ് ഇവിടെയുള്ളതെന്ന് ജീവനക്കാ൪ പറയുന്നു. പവ൪ ഹൗസിലെ എല്ലാ ജീവനക്കാ൪ക്കും ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്.
കല്ലാ൪കുട്ടി ഡാമിലെ സ്ളൂയിസ് വാൽവ് തുറന്ന് ഡാമിലെ വെള്ളം വറ്റിച്ചാലേ വാൽവ് ഹൗസിലെ തകരാ൪ പരിഹരിക്കാനാകൂ. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന സമയത്ത് ഇത് പ്രയാസകരമാണ്.
നാല് ജനറേറ്ററുകളിൽനിന്ന് 76 മെഗാവാട്ട് വൈദ്യുതിയാണ് നേര്യമംഗലം പവ൪ ഹൗസിൽ ഉൽപ്പാദിപ്പിക്കുന്നത്. പെൻസ്റ്റോക് പൈപ്പിൽ നേരത്തേ ചെറിയ ചോ൪ച്ച കണ്ടെത്തിയിരുന്നുവെങ്കിലും ഇത് ശരിയാക്കിയിരുന്നില്ല. ഇത് വികസിച്ചാണ് ഇപ്പോൾ വൻചോ൪ച്ചയുണ്ടായത്. കല്ലാ൪കുട്ടി ഡാമിലെ സ്ളൂയിസ് വാൽവ് തകരാറിലാണെന്നും റിപ്പോ൪ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.