കാഞ്ഞിരപ്പള്ളി: ഒരു കോടി രൂപയുടെ വിൽപന നികുതി കുടിശ്ശികക്കാരിയായ സംഭവത്തിൽ സഹായം അഭ്യ൪ഥിച്ച് പട്ടിമറ്റം കുളപ്പുറം മിച്ചഭൂമിയിൽ പഴയപറമ്പിൽ ഐഷമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിക്കുള്ള നിവേദനം പി.സി. ജോ൪ജ് എം.എൽ.എയുടെ വീട്ടിലെത്തിയാണ് ഇവ൪ നൽകിയത്. എഴുത്തും വായനയും അറിയാത്ത തന്നെ റബ൪ വ്യാപാരിയായ ഹാഷിമും നികുതി വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരും ചേ൪ന്ന് കബളിപ്പിക്കുകയായിരുന്നെന്നും ഇതേതുട൪ന്നാണ് താൻ ഒരു കോടിയുടെ ബാധ്യതക്കാരിയായതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കാഞ്ഞിരപ്പള്ളിയിലെ റബ൪ വ്യാപാരിയായിരുന്ന അൽഫീൻ ട്രേഡിങ് കോ൪പറേഷൻ ഉടമ പുളിമൂട്ടിൽ പി.എച്ച്. ഹാഷിം എന്നയാൾ കരസ്ഥമാക്കിയ കരമടച്ച രസീത് ഉപയോഗിച്ച് വ്യാപാരം നടത്തിയ വകയിൽ തൻെറ പേരിൽ 2002-03 ലെ വിൽപന നികുതിയിനത്തിൽ 88,33,203 രൂപയും അന്ന് മുതലുള്ള പലിശയും സ൪ക്കാറിൽ തൻെറ പേരിൽ ബാധ്യതയാക്കിയെന്നും ഇതിൻെറ പേരിൽ ആറുസെൻറ് സ്ഥലം നഷ്ടമാവുമെന്നതുകൂടാതെ അഞ്ചംഗ കുടുംബം പെരുവഴിയിലിറങ്ങേണ്ടി വരുമെന്നും നിവേദനത്തിൽ പറയുന്നു.
വൻ തുക തൻെറ പേരിൽ ബാധ്യതയായതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കാൻ നടപടിയുണ്ടാവണമെന്നും ജപ്തി നടപടിയിൽ നിന്ന് തന്നെയും കുടുംബത്തെയും രക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.