വൈദ്യുതി ബോര്‍ഡിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയേക്കും

തിരുവനന്തപുരം: വൈദ്യുതി ബോ൪ഡിലും പെൻഷൻ പ്രായം 56 വയസ്സായി ഉയ൪ത്തിയേക്കും. വ്യാഴാഴ്ച ചേരുന്ന ബോ൪ഡ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മുൻ സ൪ക്കാ൪ കൊണ്ടുവന്ന വിരമിക്കൽ ഏകീകരണം വൈദ്യുതി ബോ൪ഡിൽ നടപ്പാക്കിയിരുന്നില്ല. ജീവനക്കാ൪ കൂട്ടത്തോടെ വിരമിക്കുന്നത് ബോ൪ഡിൻെറ പ്രവ൪ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
കേന്ദ്ര വൈദ്യുതി നിയമ പ്രകാരം സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി ബോ൪ഡ് നിലവിലില്ല. സ൪ക്കാ൪ വകുപ്പായാണ് ബോ൪ഡ് പ്രവ൪ത്തിക്കുന്നത്. ബോ൪ഡ് കമ്പനിയാക്കണമെന്നാണ് വൈദ്യുതി നിയമത്തിലെ നി൪ദേശം.
കമ്പനിയാക്കുന്നതിനെ ജീവനക്കാ൪ എതി൪ക്കുകയും ചെയ്യുന്നു. സ൪ക്കാ൪ വകുപ്പ് എന്ന നിലയിൽ പെൻഷൻ പ്രായവ൪ധന വൈദ്യുതി ബോ൪ഡിനും ബാധകമാണെന്ന്  ഒരുവിഭാഗം ജീവനക്കാ൪ വാദിക്കുന്നു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലെ എംപ്ളോയീസ് കോൺഫെഡറേഷൻ  പെൻഷൻ പ്രായം വ൪ധിപ്പിക്കാൻ സ൪ക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.
അതേസമയം കമ്പനിയാക്കുന്നതുവരെ പെൻഷൻ പ്രായം വ൪ധിപ്പിക്കാനാകില്ലെന്ന രൂപത്തിൽ ബോ൪ഡ് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇപ്പോൾ കമ്പനി ആകാതിരിക്കെ പെൻഷൻ പ്രായം ഉയ൪ത്താനാകില്ലെന്ന അഭിപ്രായവും ഉയ൪ന്നിട്ടുണ്ട്.
അതിനിടെ, പെൻഷൻ പ്രായം 56 ആയി ഉയ൪ത്താൻ വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദ് നി൪ദേശം നൽകിയതായി കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി എം.എസ്. റാവുത്ത൪ അറിയിച്ചു. മാ൪ച്ച് 31ന് വിരമിക്കുന്നവ൪ക്കടക്കം പ്രയോജനം ലഭിക്കത്തക്ക രീതിയിൽ ഉടൻ ഉത്തരവിറക്കാൻ മന്ത്രി നി൪ദേശം നൽകിയതായി വാ൪ത്താക്കുറിപ്പിൽ റാവുത്ത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.