വീട്ടിലേക്ക് ബസ് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി മൂന്നുപേ൪ക്ക് പരിക്ക്. ബസ്യാത്രക്കാരായ തേമ്പാംമൂട് തടത്തരികത്ത് വീട്ടിൽ ഷംനാദ് (22), തസ്ലിൻ (18), കുളത്തൂപ്പുഴ ചോഴിയക്കോട് ശ്യാമളാലയത്തിൽ ശ്യാം (20) എന്നിവ൪ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 3.30നായിരുന്നു അപകടം. ശ്യാമിനെ തിരുവനന്തപുരംമെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.