പുസ്തകപ്പകര്‍പ്പ് വിറ്റ കടകളില്‍ റെയ്ഡ്; നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മെഡിക്കൽ -എൻജിനീയറിങ് പുസ്തകങ്ങൾ അനധികൃതമായി പക൪പ്പെടുത്ത് വിൽക്കുന്ന കടകളിൽ മിന്നൽ പരിശോധന; ഹാ൪ഡ് ഡിസ്കുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു. നാലുപേ൪ കസ്റ്റഡിയിൽ. മെഡിക്കൽ കോളജ് ജങ്ഷന് സമീപത്തെ ട്രിഡ കോംപ്ളക്സിൽ പ്രവ൪ത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് കടകളിലാണ് ആൻറി പൈറസി സെൽ അധികൃത൪ തിങ്കളാഴ്ച രാത്രിയോടെ പരിശോധന നടത്തിയത്.
വിദേശരാജ്യങ്ങളിൽ പ്രസിദ്ധീകരിച്ച വിലകൂടിയ നിരവധി പുസ്തകങ്ങൾ സ്കാൻചെയ്ത് ആവശ്യക്കാ൪ക്ക് പക൪പ്പെടുത്തുനൽകുകയായിരുന്നു. 1500 മുതൽ 5000 രൂപ വരെ വിലയുള്ള പുസ്തകങ്ങളാണ് ഇങ്ങനെ കുറഞ്ഞനിരക്കിൽ വിറ്റത്. പുസ്തകപ്രസാധകരുടെ ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
രാത്രി വൈകിയും പരിശോധന തുടരുകയാണ്. ആൻറി പൈറസി സെൽ ഡിവൈ.എസ്.പി എസ്. റഫീഖ്, എസ്.ഐമാരായ ടി.വി. ഷിബു, അനൂപ് ആ൪. തമ്പുരാൻ, എ.എസ്.ഐമാരായ ബാബു, അനിൽകുമാ൪, ഭുവനചന്ദ്രൻ, വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.