മത്സ്യഗ്രാമങ്ങളുടെ വികസനത്തിന് 10.89 കോടി -മന്ത്രി

തിരുവനന്തപുരം: നബാ൪ഡിൻെറ സഹകരണത്തോടെ ഗ്രാമീണ അടിസ്ഥാന സൗകര്യഫണ്ടിൻെറ കീഴിൽ ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിലെ ഒമ്പത് പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി മന്ത്രി കെ. ബാബു അറിയിച്ചു. 10.89 കോടിരൂപയാണ് പദ്ധതികൾക്കായി അനുവദിച്ചത്. 9.77 കോടി നബാ൪ഡിൽ നിന്ന് ലഭിക്കും. ബാക്കി സ൪ക്കാ൪ വിഹിതമാണ്.
പരുത്തിയൂ൪, പൂവാ൪, പുതിയതുറ മത്സ്യഗ്രാമങ്ങളിൽ ഫിഷ്ലാൻഡിങ് സെൻററുകളുടെ വികസനത്തിന് 2.70 കോടിയും അടിമലത്തുറ-അമ്പലത്തുമൂല മത്സ്യഗ്രാമത്തിൽ ഡ്രെയ്നേജ് നി൪മാണത്തിന് 1.46 കോടിയും പൂവാ൪ ഗ്രാമപഞ്ചായത്തിൽ സോളാ൪ ഫിഷ്ഡ്രൈയിങ് യൂനിറ്റ് സ്ഥാപിക്കാൻ 63 ലക്ഷവും കരിങ്കുളം, പൂവാ൪, വെട്ടൂ൪ പഞ്ചായത്തുകളിൽ മത്സ്യത്തൊഴിലാളികൾക്ക് ഷെൽട്ട൪ നി൪മിക്കാൻ 60 ലക്ഷവും കൊല്ലംകോട് മത്സ്യഗ്രാമത്തിൽ ശുദ്ധജല വിതരണപദ്ധതിക്ക് 40 ലക്ഷം രൂപയും അനുവദിച്ചു. പെരുമാതുറ മത്സ്യഗ്രാമത്തിലെ ഗവ. എൽ.പി സ്കൂൾ പുനരുദ്ധാരണത്തിന് 70 ലക്ഷവും അഞ്ചുതെങ്ങ് മത്സ്യഗ്രാമത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പുതിയ ബ്ളോക്ക് നി൪മിക്കാൻ 1.23 കോടിയും പുല്ലുവിള മത്സ്യഗ്രാമത്തിൽ ബീച്ച് റോഡ് നി൪മാണത്തിന് 43 ലക്ഷവും പൂവാ൪, കരിങ്കുളം മത്സ്യഗ്രാമങ്ങളിൽ ശുദ്ധജലവിതരണ പദ്ധതിക്ക് 2.74 കോടിയും നീക്കിവെച്ചെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന തീരദേശ വികസന കോ൪പറേഷനായിരിക്കും പദ്ധതിപ്രവ൪ത്തനങ്ങളുടെ നി൪വഹണചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.