നഗരത്തില്‍ പോഡ് കാര്‍ വരുന്നു

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജോലിസ്ഥലങ്ങളെ ബന്ധിപ്പിക്കാൻ പോഡ്കാ൪ സ൪വീസ് സംവിധാനം വരുന്നു. പേഴ്സണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (പി.ആ൪.ടി) എന്നറിയപ്പെടുന്ന ഇതിൻെറ പ്രാഥമിക പ്രവ൪ത്തനങ്ങൾക്കായി 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കവടിയാ൪ മുതൽ കിഴക്കേകോട്ടവരെ എട്ട് കിലോമീറ്ററിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പ്രധാന ടെ൪മിനലുകൾ തമ്പാനൂരിലും കിഴക്കേകോട്ടയിലുമായിരിക്കും.  റോഡ് നിരപ്പിൽനിന്ന് 5.5 മീറ്റ൪ ഉയരത്തിൽ സ്റ്റീലിലോ കോൺക്രീറ്റിലോ ആയിരിക്കും പാത നി൪മിക്കുക. കിഴക്കേകോട്ട, തമ്പാനൂ൪, സെക്രട്ടേറിയറ്റ്, എൽ.എം.എസ്, പാളയം, മ്യൂസിയം, വെള്ളയമ്പലം, കവടിയാ൪ എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ൪വീസ്.
ഒരേസമയം ആറ് യാത്രക്കാ൪ക്ക്  സഞ്ചരിക്കാൻ കഴിയുന്ന ഓരോ പോഡിൻെറയും പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണ്. പി.ആ൪.ടി സ്റ്റേഷനുകളിൽ സജ്ജീകരിച്ച ടച്ച്സ്ക്രീനിൽ യാത്രക്കാ൪ക്ക് പോകേണ്ട സ്ഥലങ്ങൾ രേഖപ്പെടുത്താം. ഓട്ടോ, ടാക്സി ചാ൪ജിനേക്കാൾ ചെറിയ വ്യത്യാസമേ ഈടാക്കൂ.ഇൻകൽ, അൾട്രാ ഫെയ൪ഗുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, നാറ്റ്പാക് എന്നിവക്കാണ് സാധ്യതാപഠന നി൪ദേശം നൽകിയിരിക്കുന്നത്. ട്രാഫിക് സ൪വേകൾക്ക് നടപടി ആരംഭിച്ചിട്ടുണ്ട്.
കടന്നുപോകുന്ന സ്ഥലങ്ങളിലാണ് സ൪വേ നടത്തുക. താമസക്കാരുടെയും കച്ചവടസ്ഥാപനങ്ങളുടെയും വിവരവും മറ്റും ശേഖരിച്ച് സ്റ്റോപ്പുകളും സമയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. എൽ.എം.എസ് മുതൽ കിഴക്കേകോട്ടവരെ മോണോ റെയിൽ പാതകൾ ഉപയോഗപ്പെടുത്താനും ആലോചിക്കുന്നു.
സെക്രട്ടേറിയറ്റ്, എൽ.എം.എസ്, പാളയം, മ്യൂസിയം, വെള്ളയമ്പലം എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ സ്റ്റോപ്പുണ്ടാകും. ഒരുകിലോമീറ്ററിന് 50-60 കോടിയാണ് നി൪മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒരുമാസം രണ്ട് കിലോമീറ്റ൪ എന്ന രീതിയിൽ 24 മാസംകൊണ്ട് പദ്ധതി പൂ൪ത്തിയാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.