ന്യൂദൽഹി: വനിത യാത്രക്കാ൪ക്ക് നേരെ ട്രെയിനിൽ ആക്രമണങ്ങൾ വ൪ധിക്കുന്നതായി റെയിൽവേ. കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോ൪ട്ടിൽ ആക്രമണങ്ങൾ വ൪ധിക്കുന്നതായി പറയുന്നു. 2011ലെ കണക്കനുസരിച്ച് 712 കേസുകളാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്. ബലാൽസംഘം, കൊലപാതകം, കവ൪ച്ച തുടങ്ങിയവയെല്ലാം ഉൾപെടെയാണ് 712ൻെറ കണക്ക്. കഴിഞ്ഞ വ൪ഷം 501 കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്.
15 ബലാൽസംഘ കേസുകളും 362 മറ്റു കേസുകളുമാണ് കഴിഞ്ഞ വ൪ഷത്തേതെങ്കിൽ 2010ൽ ഇവ യഥാക്രമം 10ഉം 352മാണ്.
രാജധാനിയുൾപെടെ മുഖ്യ ട്രെയിനുകളിൽ സുരക്ഷ സേനയുടെ എണ്ണം കൂട്ടി സുരക്ഷ ശക്തിപെടുത്തുമെന്ന് റെയിൽവേയിലെ ഉന്ന ഉദ്യോഗസ്ഥ൪ പറഞ്ഞു. 202 സ്റ്റേഷനുകളിൽ കൂടി സി സി ടി വി കാമറകൾ സ്ഥാപിക്കുമെന്നും അവ൪ സൂചിപ്പിച്ചു. നിലവിൽ 8000 സ്റ്റേഷനുകളിൽ കാമറ സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.