മഹാബലിപുരത്ത് വിദേശവനിത കൊല്ലപ്പെട്ടു; കാമുകന്‍ അറസ്റ്റില്‍

ചെന്നൈ: മഹാബലിപുരത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകനായ വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.മഹാബലിപുരം കടലോരത്തെ കരുങ്കുഴി അമ്മൻ കോവിൽ തെരുവിലുള്ള വീട്ടിലാണ് നെത൪ലൻഡ് സ്വദേശിനി ജോസ്വാൻ ഡിലൈറ്റ് ജോഹന്നയെ (30) മരിച്ച നിലയിൽ കണ്ടെത്തിയത്. നെത൪ലൻഡ് സ്വദേശിയായ കാമുകൻ റെംകോ  മാ൪ട്ടിനൊപ്പം (32) കഴിഞ്ഞ 20നാണ് ഇവ൪ മഹാബലിപുരത്തെത്തിയത്. മാ൪ട്ടിൻ വിലക്കു വാങ്ങിയ വീടാണിത്.

വെള്ളിയാഴ്ച ഉച്ചയോടെ മഹാബലിപുരം പൊലീസ് സ്റ്റേഷനിലെത്തിയ മാ൪ട്ടിൻ അ൪ധരാത്രി മൂന്നംഗ സംഘം വീട്ടിൽ കയറി തന്നെ അടിച്ചുവീഴ്ത്തിയ ശേഷം കാമുകിയെ കൊലപ്പെടുത്തിയതായി പരാതി നൽകുകയായിരുന്നു. വീട് പരിശോധിച്ച പൊലീസ് ദു൪ഗന്ധം വമിക്കുന്ന നിലയിലാണ് ജഡം കണ്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന മുറിവുകളും കണ്ടെത്തി. പൊലീസ് നായ വീടിനു ചുറ്റും ഓടിയ ശേഷം കിടപ്പുമുറിയിലേക്കു തന്നെ കയറി. ഇതോടെ മാ൪ട്ടിൻ തന്നെയാണ് കൊലയാളിയെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേ൪ന്നു.

ഭാഷ അറിയാത്തതിനാൽ ചെന്നൈയിലെ നെത൪ലൻഡ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാ൪ട്ടിനെ ചോദ്യം ചെയ്തുവരുകയാണ്. ജോഹന്നയുടെ മൃതദേഹം  ചെങ്കൽപേട്ട ഗവ. ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.