കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം; ആളപായമില്ല

കൊൽക്കത്ത: കൊൽക്കത്തയിലെ ഹാത്തിബഗാൻ മാ൪ക്കറ്റിൽ വൻ തീപിടുത്തം.  ഇന്ന് പുല൪ച്ചെയുണ്ടായ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. ആളപായമൊന്നും റിപ്പോ൪ട്ട് ചെയ്തിട്ടില്ല.  മുപ്പതോളം ഫയ൪ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് പുല൪ച്ചെ 2.30ഓടെയാണ് തീപിടുത്തമുണ്ടായത്്. കൊൽക്കത്തയിലെ പുരാതന മാ൪ക്കറ്റുകളിലൊന്നാണ് ഹാത്തിബഗാൻ. ഏറെ തിരക്കു പിടിച്ച മാ൪ക്കറ്റിന് സമീപം ജനവാസകേന്ദ്രമാണെന്നത് പ്രദേശത്ത് ആശങ്ക പട൪ത്തി. എന്നാൽ തീ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി ജാവേദ് ഖാൻ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബംഗാളിലുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്. ബുധനാഴ്ച സ്ഥലത്തെ രണ്ട് ആശുപത്രികളിലുണ്ടായ തീപിടുത്തത്തിൽ നാല് പേ൪ക്ക് പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.