അകാപൽകോ (മെക്സികോ): മെക്സികോയിലെ തെലോലോപാൽ നഗരത്തിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട തോക്കുധാരികൾ 12 പൊലീസ് ഓഫിസ൪മാരെ കൊലപ്പെടുത്തി. 10 പേരെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരാണ് കൊല്ലപ്പെട്ടത്. 11 പൊലീസ് ഓഫിസ൪മാ൪ക്ക് പരിക്കേറ്റു. പട്രോൾ പിക്കപ്പിൽ സഞ്ചരിക്കുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗ്വിറിറ്റേ സംസ്ഥാനത്തെ പൊലീസ് വക്താവ് ആ൪ട്ടുറോ മാ൪ട്ടിനസ് പറഞ്ഞു.
മയക്കുമരുന്ന് കള്ളകടത്തുകാരുടെ ശക്തികേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. മെക്സികോയിൽ 2006നുശേഷം മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിൻെറ ആക്രമണത്തി ൽ 4700 പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.