തെഹ്റാൻ: പാശ്ചാത്യരുടെ ഉപരോധത്തെ ആഭ്യന്തര വ്യവസായിക വള൪ച്ചകൊണ്ട് മറികടക്കാനാവുമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. ഏതുതരം ഉപരോധത്തെയും ഇറാൻ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും ഇറാനിയൻ പുതുവത്സരദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
വ്യവസായ, കാ൪ഷിക മേഖല പുഷ്ടിപ്പെടുത്തുന്നതിന് സ൪ക്കാ൪ എല്ലാ സഹായവും നൽകും. വ്യവസായിക വള൪ച്ച വേഗത്തിലാക്കാൻ നിക്ഷേപകരും തൊഴിലാളികളും യത്നിക്കണമെന്ന് ഖാംനഈ ആവശ്യപ്പെട്ടു.
അറബ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇസ്ലാമിൻെയും ഇറാൻെറയും ശത്രുവായ ഇസ്രായേലിനെതിരെയാണ് പ്രക്ഷോഭങ്ങൾ എന്ന് ഖാംനഈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.