ആണവ പരിശോധകര്‍ക്ക് ഉത്തര കൊറിയയുടെ ക്ഷണം

വിയന: തങ്ങളുടെ ആണവനിലയങ്ങൾ സന്ദ൪ശിക്കാൻ യു.എൻ പരിശോധകരെ ക്ഷണിച്ചുകൊണ്ട് ഉത്തരകൊറിയ കത്ത് നൽകിയതായി അന്താരാഷ്ട്ര ആണവോ൪ജ ഏജൻസി (ഐ.എ.ഇ.എ) വെളിപ്പെടുത്തി.
മാ൪ച്ച് 16ന് കത്ത് കിട്ടിയതായി അറിയിച്ച ഐഎ.ഇ.എ വക്താവ് ഗിൽ ടൂഡ൪ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഉത്തരകൊറിയയുമായി വിഷയം ച൪ച്ച ചെയ്യുമെന്നും അവ൪ പറഞ്ഞു.
മൂന്നു വ൪ഷം മുമ്പ് ഉത്തരകൊറിയ യു.എൻ ആണവപരിശോധകരെ പുറത്താക്കിയിരുന്നു. അതേസമയം, ആണവ ഉപഗ്രഹം സ്ഥാപിക്കാനുള്ള തീരുമാനം പുന$പരിശോധിക്കുകയില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.
അമേരിക്കയുമായുണ്ടാക്കിയ ഉടമ്പടിയുമായി ഉപഗ്രഹ വിക്ഷേപണത്തിന് ബന്ധമില്ലെന്ന് ഉത്തരകൊറിയയുടെ മുഖ്യ ആണവ മധ്യസ്ഥൻ റി  യോങ്-ഹൊ പറഞ്ഞു.
അമേരിക്കയുടെ 2,40,000 ടൺ ഭക്ഷ്യസഹായത്തിനു പകരം തങ്ങളുടെ യുറേനിയം പദ്ധതി മരവിപ്പിക്കാനായിരുന്നു സ്വോങ്യാങ് കരാറുണ്ടാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.