ന്യൂദൽഹി: സ്വവ൪ഗ രതി കുറ്റമാണോ എന്ന പ്രശ്നത്തിൽ കേന്ദ്ര സ൪ക്കാറിൻെറ നിലപാട് അപലപനീയമാണെന്നും പ്രശ്നം കൈകാര്യം ചെയ്തത് തികഞ്ഞ അലംഭാവത്തോടെയാണെന്നും സുപ്രീംകോടതി. സ൪ക്കാ൪ വിവിധ കോടതികളിൽ സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ കോടതിപരിശോധിച്ചു.
ജസ്റ്റിസുമാരായ ജി.എസ്. സിങ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചാണ് ചൊവ്വാഴ്ച ഗൗരവ വിഷയങ്ങളിൽ കേന്ദ്രസ൪ക്കാറിൻെറ ലാഘവ സമീപനത്തെ വിമ൪ശിച്ചത്. ഹൈകോടതിയിൽ സ൪ക്കാ൪ സ്വീകരിച്ച നിലപാടിനു വിരുദ്ധമായി സുപ്രീംകോടതിയിൽ നിഷ്പക്ഷ നിലപാടാണ് സ൪ക്കാ൪ സ്വീകരിച്ചത്.
എത്ര കേസുകളിൽ സ൪ക്കാ൪ നിഷ്പക്ഷത പാലിച്ചു എന്ന് കോടതിക്ക് അറിയില്ല. കീഴ്കോടതിയിൽ ശക്തമായി എതി൪ത്തവരാണ് സുപ്രീംകോടതിയിൽ നിഷ്പക്ഷനിലപാട് സ്വീകരിച്ചത്. സ൪ക്കാറിൻെറ സത്യവാങ്മൂലങ്ങളിൽ കോടതി ഏതാണ് സ്വീകരിക്കേണ്ടത്, സുപ്രീംകോടതിയിലെ നിഷ്പക്ഷ നിലപാടോ ഹൈകോടതിയിലെ എതി൪ നിലപാടോ?
60 വ൪ഷം കഴിഞ്ഞിട്ടും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിന് ഭേദഗതി കൊണ്ടുവരാൻ പാ൪ലമൻറിൽ ശ്രമമുണ്ടായില്ല. ലോക മീഷൻ നി൪ദേശിച്ചിട്ടുപോലും പാ൪ലമെൻറ് കാര്യമായെടുത്തില്ല.
പരമോന്നത നിയമനി൪മാണസഭക്ക് ഇതിനൊന്നും സമയംകിട്ടുന്നില്ല. ഇത്തരം ഗൗരവമുള്ള വിഷയങ്ങളിൽ നിയമനി൪മാണം നടത്താൻ ജനങ്ങൾ ഇനിയും എത്രകാലം കാത്തിരിക്കണമെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.