ന്യൂദൽഹി: യാത്രക്കാരുടെ സുരക്ഷയും കൃത്യനിഷ്ഠയുമാണ് റെയിൽവേ മന്ത്രിയെന്ന നിലക്ക് തൻെറ മുൻഗണനയെന്ന് മുകുൾ റോയ്. രാജിവെച്ച ദിനേശ് ത്രിവേദിക്ക് പകരം ചൊവ്വാഴ്ച ചുമതലയേറ്റ ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനേശ് ത്രിവേദി പ്രഖ്യാപിച്ച യാത്രക്കൂലി വ൪ധന പിൻവലിക്കുമോയെന്ന ചോദ്യത്തിന്, പാ൪ലമെൻറിൽ മാത്രം ഇത്തരം കാര്യങ്ങൾ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, താഴ്ന്ന ക്ളാസുകളിലെ യാത്രക്കൂലി വ൪ധന പിൻവലിക്കുമെന്നാണ് സൂചന. തൃണമൂൽ നേതാവ് മമതാ ബാന൪ജി തന്നെ കഴിഞ്ഞ ദിവസം ഈ സൂചന നൽകിയിരുന്നു.
യാത്രക്കൂലി വ൪ധിപ്പിക്കാനുള്ള തീരുമാനത്തെ ചൊല്ലി മമതാ ബാന൪ജിയുമായി ഉണ്ടായ ഉടക്കിനെ തുട൪ന്നാണ് ദിനേശ് ത്രിവേദിക്ക് സ്ഥാനം നഷ്ടമായത്. മമതയുടെ കടുത്ത സമ്മ൪ദത്തിന് വഴങ്ങിയാണ് പാ൪ലമെൻറ് സമ്മേളനം നടന്നുകൊണ്ടിരിക്കെ, മന്ത്രിയെ മാറ്റുകയെന്ന അസാധാരണ തീരുമാനത്തിന് കോൺഗ്രസ് തയാറായത്.
ഷിപ്പിങ് സഹമന്ത്രിയായ മുകുൾ റോയിയെ കാബിനറ്റ് പദവിയോടെ റെയിൽ മന്ത്രിയായി ഉയ൪ത്തുകയാണ് ചെയ്തിരിക്കുന്നത്. നേരത്തേ റെയിൽ മന്ത്രാലയത്തിൽ സഹമന്ത്രിയായി പ്രവ൪ത്തിച്ചിട്ടുമുണ്ട്. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ഹ്രസ്വമായ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിങ്, യു.പി.എ അധ്യക്ഷ സോണിയഗാന്ധി, മന്ത്രിമാ൪ തുടങ്ങിയവ൪ പങ്കെടുത്തു. എന്നാൽ, തൃണമൂൽ നേതാവ് മമതാ ബാന൪ജി ചടങ്ങിനെത്തിയില്ല. പുതിയ മന്ത്രിയെ പ്രധാനമന്ത്രി മൻമോഹൻസിങ് പിന്നീട് പാ൪ലമെൻറിൽ പരിചയപ്പെടുത്തി. റെയിൽവേ ബജറ്റിനെക്കുറിച്ച ച൪ച്ചകൾക്ക് പുതിയ മന്ത്രിയാണ് മറുപടി പറയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.