ഇ-മെയില്‍ ; എസ്.ഐക്ക് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരം : ഇ-മെയിൽ ചോ൪ത്തൽ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ബിജു സലീമിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും ബിജു സലീമിനെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു.

തുട൪ന്ന് ബിജു സലീമിനെ  ഈ മാസം 27 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

268 പേരുടെ ഇ-മെയിൽ ചോ൪ത്തിയ വിവാദം നിലനിൽക്കെയാണ്  പൊലീസ് രേഖകൾ ചോ൪ത്തി കൈമാറിയെന്ന് ആരോപിച്ച്  ഹൈടെക് സെല്ലിലെ റിസ൪വ് സബ് ഇൻസ്പെക്ട൪ ബിജുസലീമിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിന് ശനിയാഴ്ച സന്ധ്യയോടെ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഞായറാഴ്ച ഉച്ചക്ക് 3.15 ഓടെ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ.എം. അഷ്റഫിൻെറ വീട്ടിൽ ഹാജരാക്കിയ ബിജു ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.