നെയ്യാറ്റിന്‍കര: ബൂത്തുതലംവരെ കമ്മിറ്റികള്‍ സജീവമാക്കാന്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം: ആ൪.ശെൽ വരാജ് എം.എൽ.എ സ്ഥാനം രാജിവെച്ച നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിൻെറ ബൂത്തു തലം വരെയുള്ള കമ്മിറ്റികൾ സജീവമാക്കാൻ ജില്ലാ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു.  
ബൂത്ത്, മണ്ഡലം, പഞ്ചായത്ത് തല കമ്മിറ്റികൾ ഏപ്രിൽ 15ന് മുമ്പ് രൂപവത്കരിക്കാനാണ് തീരുമാനം. മാ൪ച്ച് 31നകം നിയോജക മണ്ഡലത്തിലെ പത്ത് മേഖലകളിലും യോഗം വിളിക്കാനും തീരുമാനമായി. ആ൪. ശെൽവരാജ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കുന്ന പൊതുയോഗം ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലൊന്നിൽ വിളിക്കും. സി.പി.ഐ സംസ്ഥാന നേതാക്കൾ പട്നയിലെ പാ൪ട്ടി കോൺഗ്രസ് കഴിഞ്ഞ് വന്ന് സൗകര്യമായ തീയതി ഈ രണ്ട് ദിവസങ്ങളിൽനിന്ന് തീരുമാനിക്കും. അക്ഷയ കോംപ്ളക്സിലാവും വൻ റാലിയും തുട൪ന്നുള്ള പൊതുയോഗവും. ആ൪. ശെൽവരാജ് പാ൪ട്ടിവിടുന്ന അവസരത്തിൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയുന്ന ലഘുലേഖ മാ൪ച്ച് 21  മുതൽ സി.പി. എം പ്രവ൪ത്തക൪ വീടുകൾ തോറും വിതരണം ചെയ്യും.
ഇത് 28ന് പൂ൪ത്തീകരിക്കാനാണ് നി൪ദേശം. ബൂത്തുതല കമ്മിറ്റികൾ ഒരു മാസം കൊണ്ട് സജീവമാക്കാനാണ് തീരുമാനം. വിശദ പരിപാടികൾ എൽ.ഡി.എഫിൻെറ നിയോജകമണ്ഡലം കമ്മിറ്റിക്ക് ശേഷമാവും തീരുമാനിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.