തലസ്ഥാനത്തിന് മോണോറെയില്‍, കരമന- കളിയിക്കാവിള നാലുവരി പാത

തലസ്ഥാനത്ത് മോണോറെയിൽ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 3000 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
 തിരുവനന്തപുരം - കാസ൪കോട് അതിവേഗ റെയിൽ കോറിഡോ൪ പദ്ധതിയിൽ തിരുവനന്തപുരം - എറണാകുളം ആദ്യഘട്ട പദ്ധതിയുടെ പ്രാരംഭപ്രവ൪ത്തനത്തിന് 50 കോടി.
വിഴിഞ്ഞം ഡീപ്പ് വാട്ട൪ ഇൻറ൪നാഷനൽ കണ്ടെയ്ന൪ ആൻഡ് ട്രാൻസ്ഷിപ്മെൻറ് ടെ൪മിനലിന് 224 കോടി.
 തലസ്ഥാനത്ത് പേഴ്സനൽ റാപ്പിഡ് ട്രാൻസ്പോ൪ട്ട് സിസ്റ്റം.
തിരുവനന്തപുരം വിമാനത്താവള വികസനത്തിന് ബാക്കിയുള്ള 22ഏക്ക൪ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്തും.
കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക് കപ്പലുകളും ഫിഷറീസ് സ്റ്റേഷൻ, കോസ്റ്റൽ സ്റ്റേഷൻ, കോസ്റ്റ് ഗാ൪ഡ് ഉദ്യോഗസ്ഥ൪ എന്നിവരുമായി നിരന്തരം സമ്പ൪ക്കം പുല൪ത്താൻ തലസ്ഥാനത്ത് വി.എച്ച്.എഫ് ടവ൪.
നഗരത്തിൽ സ൪ക്കാ൪ ഓഫിസുകൾക്ക് ഭൂമി ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നു. ആറ്റിപ്രയിൽ ജനസൗഹൃദ - ഹരിത ബഹുനില ഓഫിസ് സമുച്ചയം. ഇതിന് രണ്ട് കോടി.
 തലസ്ഥാനത്ത് വൻകിട മാലിന്യ സംസ്കരണ പ്ളാൻറിന് ധനസഹായം.
 കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്.
 കെൽട്രോണിൻെറയും വി.എസ്.എസ്.സിയുടെയും സംയുക്ത സംരംഭമായി എയ്റോ സ്പേസ് സെൻറ൪ ഈ വ൪ഷം പ്രവ൪ത്തനം ആരംഭിക്കും. 10 കോടി അനുവദിച്ചു.
ഐ.ടി കോറിഡോ൪ പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പുമായി ചേ൪ന്ന് ആക്കുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ കോംപ്ളക്സ് ആൻഡ് എക്സ്പോ സെൻറ൪ സ്ഥാപിക്കും. ഇതിന് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.
 ടെക്നോപാ൪ക്കിന് 43 കോടി.
വിഴിഞ്ഞം ഹാ൪ബ൪ പശ്ചാത്തല സൗകര്യം വികസിപ്പിക്കും.
 വലിയതുറയിൽ നിന്ന് ആലപ്പുഴയിലേക്ക് കടൽവഴി വിനോദസഞ്ചാര ഗതാഗത സ൪വീസ്.
കരമന- കളിയിക്കാവിള എൻ.എച്ച് 47 ലെ യാത്രാക്ളേശം പരിഹരിക്കാൻ ഈ റോഡ് നാലു വരിപ്പാതയായി വികസിപ്പിക്കും. ഇതിൻെറ ഒന്നാം ഘട്ടത്തിൻെറ സ്ഥലമെടുപ്പിന് നടപടി പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള തുക റവന്യു വകുപ്പിൻെറ പ്രത്യേക ശീ൪ഷകത്തിൽ വകയിരുത്തിയിട്ടുണ്ട്.
സ൪ക്കാ൪ ഉടമസ്ഥതയിലുള്ള തെരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളുടെ തനത് വാസ്തുശിൽപചാരുത നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള പൊതുമരാമത്ത് വകുപ്പിൻെറ പദ്ധതിയിൽ യൂനിവേഴ്സിറ്റി കോളജ്, ആ൪ട്സ് കോളജ്, ഗവ. ടീച്ച൪ എജുക്കേഷൻ കോളജ്, സ്വാതി തുരുനാൾ സംഗീത കോളജ് എന്നിവയെ ഉൾപ്പെടുത്തി.
കമ്പ്യൂട്ട൪വത്കൃത വാഹന പരിശോധന കേന്ദ്രം.
 ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ റോഡ് സുരക്ഷയിൽ ബിരുദാനന്തര കോഴ്്സ്.
 ഈഞ്ചക്കലിൽ അന്ത൪ സംസ്ഥാന,അന്ത൪ ജില്ലാ ബസ് ടെ൪മിനൽ.
 സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശകരമായ ഏടുകൾ ഉൾപ്പെടുത്തി സമഗ്രമായ മ്യൂസിയം തലസ്ഥാനത്ത്.
 സ്റ്റേറ്റ് കോൺഗ്രസിൻെറ ആദ്യ സമ്മേളനം നടന്ന വട്ടിയൂ൪ക്കാവിൽ ‘ഫ്രീഡം മെമ്മോറിയൽ’ സ്ഥാപിക്കും. ഇതിന് ഒരു കോടി.
  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ട കവാടങ്ങളും മതിലുകളും സംരക്ഷിക്കാൻ പുരാവസ്തു വകുപ്പിന് ഒരു കോടി  അനുവദിക്കും.
 ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാവസ്തു വകുപ്പിൽ സൂക്ഷിച്ചിട്ടുള്ള മതിലകം രേഖകൾ ലിപിമാറ്റവും വിവ൪ത്തനവും നടത്തി, ഡിജിറ്റൈസ് ചെയ്ത് ശാസ്ത്രീയമായി സംരക്ഷിക്കും. ഇതിനായി 50 ലക്ഷം വകയിരുത്തി.
കേപ്പിൻെറ നിയന്ത്രണത്തിൽ മുട്ടത്തറയിൽ എൻജിനീയറിങ് കോളജ്.
തോന്നയ്ക്കലിൽ ജൈവ - ശാസ്ത്രോദ്യാനം. കെ.എസ്.ഐ.ഡി.സി 36 ഏക്ക൪ സ്ഥലം ഏറ്റെടുത്ത പദ്ധതിക്ക് ഏകദേശം 300 കോടി നി൪മാണ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ പ്രാരംഭ ചെലവിനായി 10 കോടി.
വട്ടിയൂ൪ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ദേശീയ ‘നാട്യഗ്രാമം’ സ്ഥാപിക്കാൻ സ൪ക്കാ൪ സഹായമായി 10 ലക്ഷം.
ജവഹ൪ ബാലഭവൻെറ വികസന പ്രവ൪ത്തനത്തിന് അഞ്ച് ലക്ഷം ധനസഹായം.
ശാന്തിഗിരിയിൽ കൺവെൻഷൻ സെൻറ൪ നി൪മിക്കാൻ 10 ലക്ഷം രൂപ.
രാജീവ്ഗാന്ധി അക്കാദമി ഫോ൪ ഏവിയേഷൻ ടെക്നോളജിയിൽ എയ൪ക്രാഫ്ട് മെയിൻറനൻസ് എൻജിനീയറിങ്, ഫൈ്ളറ്റ് ഡെസ്പാച്ച൪, കാബിൻക്രൂ, ഡിഗ്രി ഇൻ ഏവിയേഷൻ എന്നീ പുതിയ കോഴ്സുകൾ കൂടി.
 ആ൪.സി.സി തിരുവനന്തപുരം കാമ്പസിൽ10 നില കെട്ടിടത്തിൻെറ മൂന്നാം ഘട്ട നി൪മാണ പ്രവ൪ത്തനം ആരംഭിക്കാൻ എട്ട് കോടി.
വഴുതക്കാട്ടെ ടാഗോ൪ തിയറ്റ൪ വിവിധോദ്ദേശ്യ സാംസ്കാരിക കേന്ദ്രമായി ഉയ൪ത്താനുള്ള ആദ്യഘട്ട നി൪മാണ പ്രവ൪ത്തനത്തിന് ഏഴരക്കോടി.
അമരവിള ചെക്പോസ്റ്റ് വെയ്ബ്രിഡ്ജ് ഉൾപ്പെടെ അടിസ്ഥാന സൗകര്യം, സി.സി.ടി.വി, കാമറകൾ എന്നിവ സാധ്യമാക്കിപുനരുദ്ധരിക്കും.
ആഗോള ചലനത്തിനും മാറുന്ന പ്രവണതകൾക്കും അനുസൃതമായി കേരളത്തിൻെറ പ്രവ൪ത്തനം ക്രമീകരിക്കാനും പുന$സംഘടിപ്പിക്കാനും പഠന ഗവേഷണം ലക്ഷ്യമിട്ട് സി.ഡി.എസ് മാതൃകയിൽ സെൻറ൪ ഫോ൪ പബ്ളിക് പോളിസി റിസ൪ച് സ്ഥാപിക്കും. അഞ്ച് കോടി.
കോട്ടൂരിലും കാപ്പുകാട്ടും ആന സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങും. പ്രാരംഭ പ്രവ൪ത്തനത്തിന് ഓരോ കോടി.
വ൪ക്കല പാപനാശം, അരുവിക്കര എന്നിവിടങ്ങളിൽ ബലി മണ്ഡപങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.