കല്ലടിക്കോട്: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ ഗ്രാമീണമേഖലയിലെ പൊതുകിണറുകൾ അവഗണനയിൽ. കരിമ്പ ഗ്രാമപഞ്ചായത്തിലെ എടക്കു൪ശ്ശി, കല്ലടിക്കോട് പറക്കാട് റോഡ് പരിസരം, കല്ലടിക്കോട് ടി.ബി ജങ്ഷൻ എന്നിവിടങ്ങളിലെ പൊതുകിണറുകൾ സംരക്ഷണമില്ലാത്തതിനാൽ നാശത്തിൻെറ വക്കിലാണ്.
എടക്കു൪ശ്ശിയിലെ കിണ൪ ചപ്പുചവറുകളുടെ നിക്ഷേപകേന്ദ്രമാണ്. കല്ലടിക്കോട് പറക്കാട് റോഡിലെ പൊതുകിണറിൻെറ സംരക്ഷണഭിത്തി വെട്ടുകല്ല് ഉപയോഗിച്ചാണ് നി൪മിച്ചത്. ഇത് ദു൪ബലമാണ്. കൂടാതെ ശുചീകരണവും നടക്കുന്നില്ല. കല്ലടിക്കോട് ടി.ബി ജങ്ഷൻ ജി.എൽ.പി സ്കൂൾ പരിസരത്തെ കിണറിൽ വേനൽക്കാലങ്ങളിലും ജലസാന്നിധ്യമുണ്ട്. എന്നാൽ, മണ്ണിടിച്ചിലും ആൾമറ ഉയ൪ത്തി നി൪മിക്കാത്തതും പോരായ്മയായി ശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.