ഡ്രൈവര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്: ബജറ്റ് പ്രഖ്യാപനം പ്രതീക്ഷയേകുന്നു

എടപ്പാൾ: കണ്ടനകത്തെ നി൪മാണത്തിലിരിക്കുന്ന ഡ്രൈവ൪ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തിയത് പ്രതീക്ഷയേകുന്നു. 14 കോടി നി൪മാണ ചെലവ് പ്രതീക്ഷിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സ൪ക്കാ൪ ഒരു കോടിയും സംസ്ഥാന സ൪ക്കാ൪ രണ്ട് കോടിയും സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി അഞ്ചരക്കോടി രൂപയും അനുവദിച്ചിരുന്നു. കേന്ദ്ര സ൪ക്കാറിൻെറ രണ്ട് കോടി ലഭിക്കാനുണ്ട്.  
കണ്ടനകത്തെ കെ.എസ്.ആ൪.ടി.സി റീജനൽ വ൪ക്ഷോപ്പിൻെറ ഭൂമിയിൽനിന്ന് മോട്ടോ൪ വാഹന വകുപ്പിന് കൈമാറിയ 25 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. സെൻട്രൽ പി.ഡബ്ള്യു.ഡിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. ആറ് ക്ളാസ് മുറികൾ, ലൈബ്രറി, ബസിൻെറ മാതൃകയിലുള്ള കമ്പ്യൂട്ടറൈസ്ഡ് പരിശീലന ക്ളാസ്, ഡ്രൈവിങ് ലാബ്, ഹോസ്റ്റൽ, കാൻറീൻ, ഡ്രൈവിങ് റെയ്ഞ്ച് തുടങ്ങിയവയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രവൃത്തി കാണാനെത്തിയ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഹേമചന്ദ്രൻ കെട്ടിട നി൪മാണം, ഡ്രൈവിങ് റേഞ്ച്, അപ്രോച്ച് റോഡ് എന്നിവയുടെ നി൪മാണം ഈ വ൪ഷാവസാനത്തോടെ പൂ൪ത്തീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് നി൪മാണം ബജറ്റിൽ ഇടംപിടിച്ചതോടെ ആശങ്കകൾ അസ്ഥാനത്തായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.