തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

ബി.പി അങ്ങാടി: തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ജെ. ശാന്തയെ തലക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ഉപരോധിച്ചു. ഇ.എം.എസ് ഭവനപദ്ധതി ഫണ്ട് മുഴുവൻ ഗുണഭോക്താക്കൾക്കും അനുവദിക്കാത്തതിലും കുടുംബശ്രീ സംഘങ്ങൾക്ക് നൽകിയ വായ്പ സ൪ക്കാ൪ എഴുതിത്തള്ളിയിട്ടും നടപടി പൂ൪ത്തിയാക്കി രേഖകൾ തിരിച്ചുനൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. വിവിധ റോഡ് അറ്റകുറ്റപണികളിലെ അഴിമതി അന്വേഷിക്കണമെന്നും സമരക്കാ൪ ആവശ്യപ്പെട്ടു. തിരൂ൪ എസ്.ഐ പി. ജ്യോതീന്ദ്രകുമാറും സംഘവും പ്രവ൪ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വി. ശ്രീകുമാ൪, പി.പി. ഷഫീക്, ഫൈസൽ ബാബു, ബഷീ൪, സത്യൻ, നവാസ്, റഫീഖ് എന്നിവ൪ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസിൻെറ പേരിൽ നടത്തിയ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് വി.ജെ. ശാന്ത അറിയിച്ചു. ജില്ലാ സഹകരണ ബാങ്ക് ഉൾപ്പെടെ വായ്പയുടെ അടുത്ത ഗഡു അനുവദിക്കുന്നതിൽ പകപോക്കുകയാണ്.
കുടുംബശ്രീ വായ്പ എഴുതിത്തള്ളി രേഖകൾ തിരിച്ചുനൽകാൻ കുടുംബശ്രീമിഷൻ മുഖേന പഞ്ചായത്ത് നടപടിയെടുത്തിട്ടുണ്ട്. ഇ.എം.എസ് പദ്ധതിയിൽ തുട൪ന്ന് ധനസഹായം നൽകാൻ പഞ്ചായത്ത് തലക്കാട് ബാങ്കിനെ കക്ഷിചേ൪ത്ത് ഓംബുഡ്സ്മാന് സമ൪പ്പിക്കുന്നതിന് ആലോചിച്ച്വരികയാണെന്നും പ്രസിഡൻറ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.