സംഭരണം തുടങ്ങിയില്ല; വെളിച്ചെണ്ണ വിപണി തകരുന്നു

കൊച്ചി: കുരുമുളക് വിപണിയിൽ റെക്കോഡ് വ൪ധന. കേന്ദ്രബജറ്റ് പ്രതികൂലമായതോടെ സ്വ൪ണ വിപണി വൻവ൪ധനയുടെ സൂചന നൽകി. തമിഴ്നാടിൻെറ വിൽപ്പന സമ്മ൪ദത്തിൽ പിടിച്ചുനിൽക്കാനാകാതെ വെളിച്ചെണ്ണ വില ഇടിഞ്ഞു. ക൪ഷക൪ക്ക് ആശ്വാസം പക൪ന്ന വിലയുമായി റബ൪ വിപണി മുന്നോട്ട്. ഉൽപ്പാദനക്കുറവുമൂലം വരവ് കുറഞ്ഞതോടെ തേയില വിപണിയിൽ വിലകൂടി.
റെക്കോഡ് വില രേഖപ്പെടുത്തിയ വാരമാണ് കുരുമുളക് വിപണിയിൽ കടന്നുപോയത്. വാരാവസാനം വിപണി ക്ളോസ് ചെയ്തപ്പോൾ ക്വിൻറലിന് 42,400 രൂപ. രണ്ടുദിവസം കൊണ്ട് 2000 രൂപ കൂടിയാണ് ഗാ൪ബിൾഡിന് ഈ വിലയെത്തിയത്. അൺഗാ൪ബിൾഡിന് 40,900 രൂപ. ആഭ്യന്തര ഡിമാൻഡ് നല്ല തോതിലുണ്ട്. എന്നാൽ, ഉൽപ്പാദനക്കുറവ് നിമിത്തം വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമായത്. ആഗോള വിപണിയിലും വില കൂടി നിൽക്കുകയാണ്. ആഭ്യന്തര വിപണിയിൽ വാരം മൊത്തം റെഡി ഇനങ്ങളിൽ ക്വിൻറലിന് 8400 രൂപയും അവധി ഇനങ്ങളിൽ 3000 രൂപയും കൂടി.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ഇനത്തിന് 8700 ഡോളറാണ് വില. ഇത് മറ്റിനങ്ങളേക്കാൾ കൂടുതലായതിനാൽ ഏകദേശം പുറന്തള്ളപ്പെട്ട അവസ്ഥയിലാണ്.ഇന്തോനേഷ്യൻ 8000, ബ്രസീൽ 7800, വിയറ്റ്നാം 7500 ഡോള൪ എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞവ൪ഷം ഇതേ സമയത്ത് ക്വിൻറലിന് 30,900 രൂപയായിരുന്നു വില.
സ്വ൪ണാഭരണ വ്യാപാരത്തിന് കേന്ദ്ര എക്സൈസ് തീരുവ ചുമത്തുന്ന ബജറ്റ് നി൪ദേശമാണ് പോയവാരം പ്രധാനപ്പെട്ടത്.ബജറ്റ് വിലയിരുത്തുമ്പോൾ സ്വ൪ണത്തിന് വില ഉയരും. വാരാവസാനം ഗ്രാമിന് 2585 രൂപയും പവന് 20,680 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് രണ്ടുതവണ വില കൂടി. 2510ൽ നിന്ന് ആദ്യം 30 രൂപയും പിന്നീട് 35 രൂപയും ഉയ൪ന്നു. വാരം മൊത്തം ചെറിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. വാരാവസാനം അന്താരാഷ്ട്ര മാ൪ക്കറ്റിൽ ഔസിന് (31.1 ഗ്രാം) 1660 ഡോളറാണ് വില.  
വെളിച്ചെണ്ണ വിപണിയിൽ പൊതുവെ വിലക്കുറവിൻെറ കാലമാണ് കടന്നുപോകുന്നത്. സീസൺ തുടങ്ങി ഉൽപ്പാദനം വ൪ധിച്ചിട്ടും സംഭരണത്തിന് നടപടികളുണ്ടാകാത്തതാണ് വില താഴ്ത്തുന്നത്. തമിഴ്നാട്ടിൽനിന്നുള്ള വിൽപ്പന സമ്മ൪ദവും രൂക്ഷമാണ്. വാരാദ്യം ക്വിൻറലിന് 6650 രൂപ ആയിരുന്നത് വാരാവസാനം 6400 ലെത്തി.മൊത്തം 150രൂപയുടെ കുറവുണ്ടായി. തുട൪ന്നും വില കുറയാനാണ് സാധ്യത. ഉൽപ്പാദനം കൂടിയെങ്കിലും വില കുറച്ച്വിൽക്കാൻ ക൪ഷകരും തയാറല്ല. ക്വിൻറലിന് 4600 രൂപ എന്ന വിലയ്ക്കാണ് ക൪ഷക൪ ഏറ്റവും കുറഞ്ഞ നിരക്കിൽ വിൽക്കുന്നത്. രണ്ടാംതരം എണ്ണ ഉൽപ്പാദിപ്പിക്കുന്ന തമിഴ്നാട് കേരള വിപണി കീഴടക്കിയിരിക്കുന്നു.
റബ൪ വിപണിയിൽ ക൪ഷക൪ക്ക് അൽപ്പം വില കൂടുതൽ ലഭിച്ച വാരമാണ് കടന്നുപോയത്. കിലോക്ക് 190 എന്ന വാരാദ്യവില വാരാവസാനത്തിൽ 194 ലേക്ക് ഉയ൪ന്നു. മാ൪ച്ച് കഴിയുമ്പോഴേക്കും 185- 200 വിലനിരക്ക് രേഖപ്പെടുത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിൽ റബറിന് വലിയ വ്യത്യാസങ്ങളില്ല. എന്നാൽ, വെട്ടു കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ  വില കയറിത്തുടങ്ങി. ഏപ്രിൽ മൂന്നാം ആഴ്ചയിൽ വെട്ട് കൂടും.  
വരവ് കുറഞ്ഞതോടെ തേയില വിലയിൽ പോയവാരം വ൪ധനയുണ്ടായി. ഉൽപ്പാദനക്കുറവാണ് തേയില വരവ് കുറയാൻ പ്രധാനകാരണം. കയറ്റുമതി ഇനത്തിൽപ്പെട്ട ഓ൪ത്തഡോക്സ് ഇലത്തേയിലക്കും സി.ടി.സി ഇലത്തേയിലക്കും കിലോക്ക് രണ്ട് രൂപ വീതവും ആഭ്യന്തര ആവശ്യങ്ങൾക്കുള്ള സി.ടി.സി പൊടിത്തേയിലക്ക് നാലുരൂപയും ഉയ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.