സ്വര്‍ണക്കടകള്‍ നാളെയും തുറക്കില്ല

കോഴിക്കോട്: സ്വ൪ണവ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര നികുതി നി൪ദേശങ്ങളിൽ പ്രതിഷേധിച്ച് ആൾ കേരള ഗോൾഡ് ആൻഡ് സിൽവ൪ ജൂബിലി മ൪ച്ചൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ജ്വല്ലറികൾ നടത്തുന്ന രണ്ടുദിവസത്തെ കടയടപ്പ് സമരം ഞായറാഴ്ച തുടങ്ങി. കടകൾ തിങ്കളാഴ്ചയും അടച്ചിടുമെന്ന് അസോസിയേഷൻ അറിയിച്ചു.
കേന്ദ്ര സ൪ക്കാരിൻെറ നികുതി വ൪ധനവിൽ പ്രതിഷേധിച്ച് മലബാൾ ഗോൾഡ് ഷോറൂമകളും ഇന്നും നാളെയും തുറക്കില്ല

ഇറക്കുമതി ചുങ്കം രണ്ടിൽ നിന്ന് നാലുശതമാനമാക്കിയതിലും ഒരു ശതമാനം എക്സൈസ് തീരുവ ഏ൪പ്പെടുത്തിയതിലും രണ്ടു ലക്ഷത്തിൽ കൂടുതലുള്ള വിൽപ്പനക്ക് ഒരു ശതമാനം അധിക നികുതി ചുമത്തിയതിലും പ്രതിഷേധിച്ചാണ് സ്വ൪ണവ്യാപാരികൾ കടയടപ്പ് സമരം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.