അമ്പലത്തറയില്‍ ഗതാഗതക്കുരുക്ക്

പൂന്തുറ: ഗതാഗതക്കുരുക്കിൽ വീ൪പ്പുമുട്ടി അമ്പലത്തറ -കുമരിച്ചന്ത റോഡ്. കോവളം കൊല്ലം മാതൃകാറോഡിൽ നിന്ന് കുമരിച്ചന്ത വഴി അമ്പലത്തറയിലേക്ക്  പോകുന്ന റോഡാണ് രാവിലെ മുതൽ ഉച്ചവരെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്.
തീരദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ബസ്മാ൪ഗം നഗരത്തിൽ എത്താനായുള്ള ഏക ആശ്രയമാണ് ഈ റോഡ്. ഗതാഗതക്കുരുക്ക് കാരണം  പല വാഹനങ്ങൾക്കും കൃത്യസമയത്ത് സ്കൂൾ കുട്ടികളെയും കൊണ്ട് സ്കൂളിലെത്താൻ പോലും കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ  ദിവസം ഒരു മണൽ ലോറി മോട്ടോ൪ വാഹന വകുപ്പ് ഈ റോഡിൽവെച്ച് പിടികൂടാൻ  ശ്രമിച്ചതിനെ തുട൪ന്ന് ഡ്രൈവ൪ ലോറി ഉപേക്ഷിച്ച് മുങ്ങി. ഇതോടെ റോഡ് പൂ൪ണമായും ഗതാഗതക്കുരുക്കിലായി. ഈ സമയത്ത് ഇതുവഴി എത്തിയ പല സ്കൂൾ വാഹനങ്ങളും മണിക്കൂറോളം ഗതാഗതക്കുരുക്കിലായി. നാട്ടുകാ൪ രംഗത്തിറങ്ങിയാണ് തൽക്കാലം ഗതാഗതക്കുരുക്ക് പരിഹരിച്ചത്.  
ഇതുമൂലം പലസ്കൂളുകളിലും വിദ്യാ൪ഥികൾ പരീക്ഷക്ക് വൈകിയാണ് എത്തിയത്. പുല൪ച്ചെ നാലുമുതൽ മത്സ്യക്കച്ചവടം നടക്കുന്ന കുമരിച്ചന്ത മാ൪ക്കറ്റിൽ മത്സ്യം വാങ്ങാൻ എത്തുന്നവരും വിൽക്കുന്നവരും ഇവരുടെ ചെറുതുംവലുതുമായ വാഹനങ്ങൾ റോഡിൻെറ വശങ്ങളിൽ അലക്ഷ്യമായി പാ൪ക്ക് ചെയ്യാറാണ് പതിവ്. ഇതും ഗതാഗതക്കുരുക്കിന് കാരണമാണ്. ഇതിന് പുറമെ ഇവിടെ നിന്ന് മത്സ്യം വാങ്ങുന്ന മത്സ്യക്കച്ചവടക്കാരായ സ്ത്രീകളുടെ സവാരിയ്ക്കായി ഓട്ടോകൾ റോഡിൻെറ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ പാ൪ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.
ഈ റോഡിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കണമെന്ന് റസിഡൻസ് അസോസിയേഷനുകളുടെ നിരന്തരമായ ആവശ്യങ്ങൾക്ക് ശേഷം ഇവിടെ പൊലീസിനെ നിയോഗിച്ചെങ്കിലും പൊലീസിൻെറ കൺവെട്ടത്തുതന്നെ അനധികൃത പാ൪ക്കിങ്ങും ഗതാഗതക്കുരുക്ക് സൃഷ്ടിക്കലും നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.