വ്യാജ സത്യവാങ്മൂലം: അനൂപ് ജേക്കബിനെതിരെ കേസെടുക്കണമെന്ന ഹരജി ഫയലില്‍

തിരുവനന്തപുരം: വരണാധികാരി മുമ്പാകെ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ ശിക്ഷാവിവരവും കേസ് വിവരവും അനൂപ് ജേക്കബ് മറച്ചുവെച്ചതിനെതിരെ കേസെടുക്കണമെന്ന ഹരജി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.പി. സുനിൽ ഫയലിൽ സ്വീകരിച്ചു. ജനപ്രാധിനിധ്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പി. നാഗരാജാണ് ഹരജി സമ൪പ്പിച്ചത്.
ഹരജി മാ൪ച്ച് 21ന് കോടതി വീണ്ടും പരിഗണിക്കും. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ അനൂപിനെതിരെ അറസ്റ്റ് വാറണ്ട് കോടതി ഉത്തരവിട്ടതും കൻേറാൺമെൻറ് പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിൽ അനൂപിനെ കോടതി ശിക്ഷിച്ച വിവരവും മറച്ചുവെച്ചുവെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.