പൊലീസ് ആസ്ഥാനത്തെ തമ്മിലടി: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
സംഭവം വിശദമായി അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാനും നി൪ദേശിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി- 2 ഗോപാലകൃഷ്ണൻ, എൻ.ആ൪.ഐ സെൽ ഡിവൈ.എസ്.പി റഷീദ് എന്നിവരെയാണ് മാറ്റിയത്. ഇരുവ൪ക്കും പകരം പോസ്റ്റിങ് നൽകിയിട്ടില്ല.
ഡിവൈ.എസ്.പിക്ക് അവധി  അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ത൪ക്കങ്ങളാണ് കൈയാങ്കളിയിൽ കലാശിച്ചത്.
സംഭവം വിവാദമായതിനെ തുട൪ന്ന് അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ എ.ഡി.ജി.പി മഹേഷ്കുമാ൪ സിംഗ്ളയെ ചുമതലപ്പെടുത്തി.
റിപ്പോ൪ട്ട് സമ൪പ്പിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ നടപടി വൈകി. അദ്ദേഹം തിരിച്ചെത്തിയ ശേഷം റിപ്പോ൪ട്ട് പരിശോധിച്ച് നടപടിക്ക് നി൪ദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.