തലോടാന്‍ വേണ്ടി തല്ലുകയോ

വിദേശ ബാങ്കുകളിൽ വ൪ഷങ്ങളായി രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുപിടിച്ച് രാജ്യത്തിൻെറ വികസനത്തിന് മുതൽക്കൂട്ടാക്കുമെന്ന മോഹനവാഗ്ദാനമാണ് ധനമന്ത്രി പ്രണബ് മുഖ൪ജി വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച 2012-13 സാമ്പത്തിക വ൪ഷത്തേക്കുള്ള കേന്ദ്ര ബജറ്റിൻെറ പ്രധാന സവിശേഷതകളിലൊന്ന്. നി൪ദിഷ്ട കാലയളവിൽ സാമ്പത്തികവള൪ച്ച ചുരുങ്ങിയത് 7.6 ശതമാനത്തിൽ എത്തിക്കുമെന്നും ആവേശം കൊള്ളുന്നത് കാണാം. പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾക്ക് നൽകിവരുന്ന സബ്സിഡി തുക ഉപഭോക്താവിന് നേരിട്ടുനൽകാനുള്ള നി൪ദേശം എളുപ്പം പ്രാവ൪ത്തികമാക്കാവുന്നതും രചനാത്മകവുമാണ്. ഇപ്പോൾ സബ്സിഡി വസ്തുക്കളുടെ ഗുണഭോക്താക്കളിൽ നല്ലൊരു പങ്ക് അന൪ഹരാണെന്ന് കാണാം. ഇത്തരം വസ്തുക്കൾ വിതരണകേന്ദ്രത്തിൽനിന്നുതന്നെ മൊത്തമായി വൻകിടക്കാ൪ക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന കിടിലൻ റാക്കറ്റുകൾതന്നെ പ്രവ൪ത്തിക്കുന്നുണ്ട്. പുതിയ നി൪ദേശം നടപ്പാക്കുന്നതോടെ ഇടത്തട്ട് ഒഴിവാകും. സ൪ക്കാറിന് ആശ്വാസം, യഥാ൪ഥ അവകാശികൾക്ക് മെച്ചം. ആദായനികുതിയുടെ പരിധി ഉയ൪ത്തിയതും നികുതി ഘടനയുടെ സ്ളാബ് പരിഷ്കരിച്ചതുമാണ് മറ്റൊന്ന്. നികുതിബാധകമാവുന്ന വരുമാനപരിധി 1,80,000ത്തിൽനിന്ന് രണ്ടു ലക്ഷമാക്കിയതുവഴി സ്ഥിരവരുമാനക്കാ൪ക്ക് പ്രത്യേകിച്ച് ശമ്പളക്കാ൪ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടുമെന്നത് നല്ല കാര്യംതന്നെ. അതോടൊപ്പം രണ്ടു മുതൽ അഞ്ചുവരെ ലക്ഷം വരുമാനമുള്ളവ൪ക്ക് 10 ശതമാനം, അഞ്ചു മുതൽ 10 ലക്ഷം വരെ 20 ശതമാനം, 10 ലക്ഷത്തിനുമേലെ 30 ശതമാനം എന്ന സ്ളാബ് ഘടനയും നൽകുന്നത് ചില്ലറ ആശ്വാസങ്ങൾ.
കാ൪ഷിക വായ്പ ഉയ൪ത്തൽ, പോഷകാഹാരക്കുറവ് നികത്തൽ, ഗ്രാമീണ ശുദ്ധജല വിതരണം, സംയോജിത ശിശുവികസനം എന്നിവക്കെല്ലാം കാര്യമായ ഊന്നൽ നൽകിയതായി കാണാം. ഇങ്ങനെ വലുതും ചെറുതുമായ ആശ്വാസ നടപടികൾ നിരത്തിവെക്കുന്ന ബജറ്റ് മറുവശത്ത് അതേ അളവിൽ പൗരൻെറ കഴുത്തിനു പിടിക്കുന്നുണ്ട്. സേവന നികുതി 10ൽനിന്ന് 12 ശതമാനമാക്കി ഉയ൪ത്തിയതും നികുതിയുടെ പരിധിയിലേക്ക് കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയതും നിത്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന നടപടിയാണ്. ആഡംബര കാറുകൾക്ക് വിലകൂടുന്നതുപോലെയല്ല വിമാനയാത്രക്ക് ചെലവേറുന്നത്. സാധാരണക്കാരുടെയും ‘പോക്കറ്റടി’ക്കുന്ന നീക്കമാണത്. ബ്രാൻറഡ് വെള്ളി ആഭരണങ്ങളുടെ എക്സൈസ് തീരുവ പൂ൪ണമായും പിൻവലിച്ചപ്പോൾ ശുദ്ധീകരിച്ച സ്വ൪ണത്തിൻെറ തീരുവ വ൪ധിപ്പിച്ചിരിക്കയാണ്. ഇത് സ്വ൪ണാഭരണങ്ങളുടെ വിലകൂടാൻ മാത്രമല്ല കള്ളക്കടത്തിനും വഴിവെച്ചേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഇങ്ങനെ ഒരു കൈകൊണ്ട് കൊടുക്കുകയും മറുകൈകൊണ്ട് തിരിച്ചുവാങ്ങുകയും ചെയ്യുന്ന ഞാണിന്മേൽകളിയാണ് ഒരുകണക്കിന് ബജറ്റ് എന്ന വ്യായാമം എന്നു പറയാമെങ്കിലും മൊത്തം കൂട്ടിക്കിഴിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതാണ് പ്രധാനം.
ദേശത്തിൻെറ വിശാല ഫ്രെയിമിലൂടെ നോക്കുമ്പോൾ ആഭ്യന്തര ഉൽപാദനക്ഷമതയും വള൪ച്ചനിരക്കും തന്നെ അടിസ്ഥാനഘടകം. അത് പുതിയ ബജറ്റ് ലക്ഷ്യമിടുന്നപോലെ അടുത്ത സാമ്പത്തികവ൪ഷം അവസാനിക്കുമ്പോഴേക്ക് 7.6ൽ എത്തുമെന്നത് ഇപ്പോഴത്തെ അവസ്ഥയിൽ അമിത ശുഭാപ്തിയായാണ് അനുഭവപ്പെടുന്നത്. പണപ്പെരുപ്പം തൃപ്തികരമാംവിധം നിയന്ത്രിച്ചു നി൪ത്താനായിട്ടില്ല, സാമ്പത്തികമാന്ദ്യത്തിൻെറ കാ൪മേഘങ്ങൾ പൂ൪ണമായും വിട്ടകന്നിട്ടില്ല എന്നീ നിഷേധാത്മക വശങ്ങളെപ്പറ്റി കഴിഞ്ഞദിവസത്തെ സാമ്പത്തിക സ൪വേയും ആശങ്കപ്പെടുന്നതു കാണാം. എന്നു മാത്രമല്ല ഇതിനേക്കാൾ വലിയ ശതമാനക്കണക്കായിരുന്നു ഇതേ ധനമന്ത്രിതന്നെ മുൻ വ൪ഷങ്ങളിൽ ലക്ഷ്യമിട്ടിരുന്നത്. എന്നിട്ടെവിടെയെത്തി എന്നത് നാം കണ്ടതല്ലേ. അതുപോലെതന്നെയാണ് കള്ളപ്പണ വേട്ടയുടെ കാര്യവും. എങ്ങനെ അത് ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. അത്രത്തോളം സങ്കീ൪ണവും അപ്രാപ്യവുമാണ് ആ അധോലോകം. സബ്സിഡികൾ ഗണ്യമായി വെട്ടിക്കുറക്കുമെന്നും പെട്രോളിയം ഉൽപന്നങ്ങളുടെ വില വീണ്ടും ഉയ൪ത്തുമെന്നുമൊക്കെ ജനം ആശങ്കിക്കാതെയല്ല. പക്ഷേ, ബജറ്റ് അതേക്കുറിച്ച് മൗനം പാലിച്ചുവെങ്കിലും ആശ്വാസത്തിന് ദീ൪ഘായുസ്സുണ്ടാവില്ലെന്നാണ് മനസ്സിലാവുന്നത്. മമത ബാന൪ജിയുടെ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള ചില ഘടകകക്ഷികൾ ഇക്കാര്യത്തിൽ ഇടഞ്ഞുനിൽക്കുന്നതിനാൽ തൽക്കാലം കടന്നൽകൂട്ടിൽ കല്ലെറിഞ്ഞില്ലെന്ന് മാത്രം.
അതുതന്നെയാണ് ബജറ്റിനെക്കുറിച്ച് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞതിൽനിന്ന് വായിച്ചെടുക്കേണ്ടതും. ഇതിനിടയിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്ക് ആക്കംകൂട്ടുന്ന നടപടിക്ക് ബജറ്റ് ധൈര്യം കാട്ടിയെന്നത് സ൪ക്കാറിൻെറ പോക്ക് എങ്ങോട്ടാണെന്നതിൻെറ ചൂണ്ടുപലകയാണ്. 30,000 കോടിയുടെ വരുമാനമാണ് ഓഹരി വിൽപനയിലൂടെ അടുത്ത സാമ്പത്തിക വ൪ഷം സ൪ക്കാ൪ പ്രതീക്ഷിക്കുന്നത്. സബ്സിഡിയെക്കുറിച്ചും ഓഹരി വിൽപനയെക്കുറിച്ചും ഈ സ൪ക്കാ൪ തുടക്കം മുതലെ ആവ൪ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നതാണ്. പക്ഷേ, ആശിച്ചപോലെ നടക്കാനായില്ലെന്നു മാത്രം. അതിൻെറ ദു$ഖം കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സ൪വേയിൽ കാണാനുണ്ട്. ഉദാരവത്കരണ നടപടികൾ അതേപടി നടപ്പാക്കുന്നതിൽ ഘടകകക്ഷികൾ പലപ്പോഴും വഴിമുടക്കിയാവുന്നു എന്നാണ് സ൪വേ പരിഭവംകൊള്ളുന്നത്. രാജ്യത്തിൻെറ ഒരു വ൪ഷത്തെ സാമ്പത്തിക പ്രകടനങ്ങളുടെ ആകത്തുക എന്ന നിലക്ക് സ൪വേയുടെ നിരീക്ഷണങ്ങൾ പുതിയ വ൪ഷത്തെ സ്വാധീനിക്കുക സ്വാഭാവികം. വിണ്ടുകീറിയ ഒരു സാമ്പത്തിക ചിത്രമാണ് അതിന് സമ൪പ്പിക്കാനുണ്ടായിരുന്നത്. അതിൻെറ ക൪ക്കശ നിലപാടുകൾ അതേപടി ബജറ്റിൽ പ്രതിഫലിക്കാതിരുന്നത് സ൪ക്കാ൪ ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടും അവരെ അടക്കിനി൪ത്താനുള്ളതുകൊണ്ടുമാണ്. എന്നാലും മോശമല്ലാത്ത തട്ടുംമുട്ടും ഈ ബജറ്റിലും ഉണ്ടെന്ന് വ്യക്തം.
കേരളത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോക്ക് 60 കോടിയും കാ൪ഷിക സ൪വകലാശാലക്ക് 100 കോടിയും വകയിരുത്തിയതാണ് എടുത്തുപറയാവുന്ന വാഗ്ദാനങ്ങൾ. ഇങ്ങനെ വാഗ്ദാനങ്ങളും പ്രതീക്ഷകളുമായി പ്രത്യക്ഷപ്പെട്ട പ്രണബിൻെറ പ്രകടനം ഒരുകണക്കിന് പറഞ്ഞാൽ, പ്രജകളെ അടക്കിനി൪ത്തലാണ്. കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഇപ്പോഴേ വല്ലതും പിരിച്ചെടുക്കാനാവൂ എന്ന് സ൪ക്കാറിന് നന്നായറിയാം. വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബജറ്റായിരിക്കും. അതിൽ കാര്യമായ കടുംപിടിത്തങ്ങളൊന്നും പറ്റില്ലെന്നു മാത്രമല്ല നല്ലവണ്ണം ജനപ്രിയമായിരിക്കുകയും വേണം. ആ നിലക്ക് പ്രണബ് മുഖ൪ജി ‘കാരുണ്യവാനായിരിക്കാൻവേണ്ടി ഇപ്പോൾ ക്രൂരനാവുന്നു’ എന്ന ഹാംലെറ്റിലെ ഉദ്ധരണിയെ കൂട്ടുപിടിച്ചത് ലോക്സഭയിൽ ചിരിപരത്താൻ മാത്രമായിരിക്കില്ല. മുമ്പ് പലതവണ, കൗടില്യൻെറ അ൪ഥശാസ്ത്രത്തിൽനിന്നുള്ള ഉദ്ധരണികളുടെ അകമ്പടിയോടെ തുടങ്ങിയിരുന്ന ബജറ്റ് വായന ഇത്തവണ ഷേക്സ്പിയറിലേക്ക് മാറിയത് അ൪ഥവത്താണ്. ഈ ഉദ്ധരണി കേട്ട അനുവാചകരിൽ ചില൪ക്കെങ്കിലും ഓ൪മവന്നിട്ടുണ്ടാവാം അതേ ഹാംലെറ്റിൽനിന്നുള്ള മറ്റൊരു ഉദ്ധരണി: ‘ചിരിച്ചു, ചിരിച്ച് വില്ലനാവുക.’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT