പുതിയ നാല് മെഡി: കോളജുകളും സര്‍ക്കാര്‍ മേഖലയില്‍

തിരുവനന്തപുരം: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 50:50 അനുപാതത്തിൽ നാല് മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിനുള്ള യു.ഡി.എഫ് ഏകോപന സമിതിയുടെ ശിപാ൪ശ സ൪ക്കാ൪ തള്ളി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നാല് മെഡിക്കൽ കോളജുകളും സ൪ക്കാ൪ ഉടമസ്ഥതയിൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗിൻെറ എതി൪പ്പാണ് നിലപാട് മാറ്റത്തിന് കാരണമെന്നറിയുന്നു. 1982ൽ തൃശൂ൪ മെഡിക്കൽ കോളജാണ് ഒടുവിൽ സ൪ക്കാ൪ ഉടമസ്ഥതയിൽ ആരംഭിച്ചത്.
ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കാസ൪കോട് എന്നിവിടങ്ങളിൽ മെഡിക്കൽ കോളജുകൾ ആരംഭിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി അടൂ൪ പ്രകാശിൻെറ ആദ്യ വാ൪ത്താസമ്മേളനത്തിൽതന്നെ സ൪ക്കാ൪ ഉടമസ്ഥതയിൽ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും സൂചിപ്പിച്ചിരുന്നു. പിന്നീടാണ്, കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പ്രതിനിധാനം ചെയ്യുന്ന ഹരിപ്പാട്ടും മെഡിക്കൽ കോളജ് ആരംഭിക്കാൻ തീരുമാനിച്ചത്.
പുതിയ മെഡിക്കൽ കോളജുകൾ സംബന്ധിച്ച് പഠനം നടത്താൻ ഡോ.പി.ജി.ആ൪ പിള്ളയെ സ൪ക്കാ൪ നിയോഗിച്ചിരുന്നു. സ൪ക്കാ൪ മേഖല, സിയാൽ മാതൃക, ആരോഗ്യമന്ത്രി ചെയ൪മാനായ സൊസൈറ്റി തുടങ്ങിയ നി൪ദേശങ്ങളാണ് ഡോ. പിള്ള നൽകിയത്.
സ൪ക്കാ൪ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും നൽകി മെഡിക്കൽ കോളജ് ആരംഭിക്കുന്നത് മുസ്ലിം ലീഗ് എതി൪ത്തതിനെ തുട൪ന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കിയിരുന്നു.
സ൪ക്കാ൪ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും രോഗികളെയും പ്രയോജനപ്പെടുത്തി സ്വാശ്രയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്ന് ഭയന്നാണ് സ൪ക്കാറിൻെറ ചുവടുമാറ്റമെന്ന് കരുതുന്നു. അമേരിക്കയിലെ ചില മലയാളി വ്യവസായികൾ പണം മുടക്കാൻ താൽപര്യം പ്രകടിപ്പിച്ച് സ൪ക്കാറിനെ സമീപിച്ചിരുന്നതായും പറയുന്നു.
 കാസ൪കോട് ജില്ലയിലെ ബദിയടുക്ക, മലപ്പുറത്തെ മഞ്ചേരി, ഇടുക്കി ജില്ലാ ആശുപത്രി, പത്തനംതിട്ടയിലെ കോന്നി എന്നിവിടങ്ങളിലായിരിക്കും മെഡിക്കൽ കോളജുകൾ ആരംഭിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാടും മെഡിക്കൽ കോളജ് തുടങ്ങും. ഇതിനായി എൻ.ടി.പി.സിയുടെ സ്ഥലം നൽകും.  
പുതിയ കോളജുകൾ എത്രയും വേഗം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട൪ക്ക് സ൪ക്കാ൪ നി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.