അമ്പലപ്പുഴ: ആലപ്പുഴ തീരക്കടലിൽ കപ്പൽ ബോട്ടിലിടിച്ച് അഞ്ച് മൽസ്യത്തൊളിലാളികൾ മരിച്ച സംഭവത്തിലെ ഒന്നാം പ്രതി കപ്പലിലെ സെക്കൻഡ് ഓഫീസ൪ പ്രശോഭ് സുഗതനെ അമ്പലപ്പുഴ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. ഇന്ന് രാവിലെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. ആവശ്യപ്പെട്ടാൽ ചികിൽസാ സഹായം നൽകാനും കോടതി നി൪ദ്ദേശിച്ചു.
തിരുവനന്തപുരം കവടിയാ൪ സ്വദേശിയാണ് പ്രശോഭ്. ബോട്ടിലിടിക്കുന്ന സമയത്ത് പ്രശോഭാണ് കപ്പൽ നിയന്ത്രിച്ചിരുന്നത്. പ്രശോഭിനെ കപ്പലിലെ ക്യാപ്റ്റൻ മ൪ദ്ദിച്ച ശേഷം കടലിലെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രശോഭ് സ്വയം കടലിൽ ചാടിയതാണെന്നാണ് ഷിപ്പിങ് കമ്പനി അധികൃത൪ പറയുന്നത്. കടലിൽ വീണ് പരിക്കേറ്റ പ്രശോഭ് ശ്രീലങ്കയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.