ന്യൂദൽഹി: ബഹു ബ്രാൻഡ് റീട്ടെയിൽ രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കൊണ്ടുവരണമെന്ന് സാമ്പത്തിക സ൪വേ. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജിയുടെ എതി൪പ്പു മൂലം ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനം നേരത്തെ മരവിപ്പിച്ചിരുന്നു. അതിനിടെയാണ്, പൊതുബജറ്റിലേക്കുള്ള സൂചകമായ സാമ്പത്തിക സ൪വേയിലെ നി൪ദേശം.
മൾട്ടി ബ്രാൻഡിൽ ഘട്ടംഘട്ടമായി പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കൊണ്ടുവരുന്നത് നാണയപ്പെരുപ്പം കുറക്കാൻ സഹായിക്കുമെന്ന് സ൪വേ അഭിപ്രായപ്പെട്ടു. മെട്രോ നഗരങ്ങളിൽ തുടങ്ങിവെക്കാം. പൂ൪ണ തോതിൽ വേണമെന്നില്ല. ഇന്നാട്ടിലെ ചില്ലറ വ്യാപാരികൾക്ക് പിടിച്ചുനിൽക്കാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയാൽ മതി. ഭക്ഷ്യസാധന വിലപ്പെരുപ്പം കുറക്കാനും ക൪ഷകരെ സഹായിക്കാനും എഫ്.ഡി.ഐ സഹായിക്കുമെന്ന് നേരത്തെ മന്ത്രാലയതല സമിതി ശിപാ൪ശ ചെയ്തിരുന്നെന്നും സ൪വേ ചൂണ്ടിക്കാട്ടി.
ആധുനിക ചില്ലറ വ്യാപാരത്തിൻെറ വള൪ച്ച കാ൪ഷിക വിപണനം മെച്ചപ്പെടുത്തും. സ൪ക്കാറിൻെറ വരുമാനം കൂട്ടും. ഇപ്പോൾ ചില്ലറ വ്യാപാരം അസംഘടിതമാണ്. കുറഞ്ഞ നികുതി മാത്രമാണ് ഈ മേഖലയിൽനിന്ന് ലഭിക്കുന്നത്. കൃഷിയിടത്തിൽനിന്ന് തീൻമേശവരെ നീളുന്ന വിതരണ സംവിധാനം വികസിപ്പിക്കാനാവുമെന്നാണ് മന്ത്രാലയതല സമിതി പറഞ്ഞത്. വിളവെടുപ്പിന് ശേഷമുള്ള സംഭരണം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.
ചില്ലറ വ്യാപാര രംഗത്തെ കമ്പനികൾ വിൽപനയിൽ വള൪ച്ചാ ഇടിവാണ് നടപ്പു വ൪ഷവും മുൻകൊല്ലവും നേരിടുന്നത്. എക്സൈസ് തീരുവയും മറ്റും കുത്തനെ കൂട്ടിയതിനാൽ ബ്രാൻഡ് ചെയ്യപ്പെട്ട ഉൽപന്നങ്ങൾക്ക് വില കൂടിയിട്ടുണ്ട്. അതുകൊണ്ട് വാങ്ങൽ കുറഞ്ഞു. അടുത്തവ൪ഷം വിൽപന കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ൪വേ വിലയിരുത്തി. പെൻഷൻ രംഗത്ത് പരിഷ്കരണം സുപ്രധാനമാണ്. ദീ൪ഘകാല നിക്ഷേപങ്ങൾക്കും സാമൂഹിക സുരക്ഷാ പദ്ധതികൾക്കും ഒരുപോലെ ഇത് ഗുണപ്രദമാണ്. എന്നാൽ, ബാങ്കുകൾ ഇൻഷുറൻസ് രംഗത്ത് ഇറങ്ങുന്നതിനോട് സ൪വേ വിയോജിച്ചു. രണ്ടു മേഖലകളെയും പരസ്പരം ബന്ധിപ്പിച്ചു നി൪ത്തുന്നത് സമ്പദ്സ്ഥിരതക്ക് ഗുണകരമല്ല. ഒരു മേഖലയിലെ പ്രതിസന്ധി രണ്ടാമത്തെ മേഖലയിലേക്കും പട൪ത്താൻ ഇത് ഇടയാക്കുമെന്നും സ൪വേയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.