ന്യൂദൽഹി: ഈ വ൪ഷം അവസാനമാവുമ്പോഴേക്ക് രാജ്യത്തിൻെറ സമ്പദ്രംഗം മെച്ചപ്പെടുമെന്ന് സാമ്പത്തിക സ൪വേ. നാണയപ്പെരുപ്പവും വിലക്കയറ്റവും കുറയും. നിക്ഷേപം വ൪ധിക്കും. അത് സാമ്പത്തിക വള൪ച്ച ത്വരിതപ്പെടുത്തും.
വെള്ളിയാഴ്ച അവതരിപ്പിക്കുന്ന പൊതുബജറ്റിൻെറ ദിശ നി൪ണയിക്കുന്ന സാമ്പത്തിക സ൪വേ ഇന്നലെയാണ് പാ൪ലമെൻറിൽ അവതരിപ്പിച്ചത്. ആഗോള മാന്ദ്യവും മറ്റു സാഹചര്യങ്ങളും മൂലം വ്യാവസായിക വള൪ച്ച കുറഞ്ഞതിനാൽ നടപ്പുവ൪ഷം വള൪ച്ചാ നിരക്ക് 6.9 ശതമാനം മാത്രമായിരിക്കുമെന്ന് സ൪വേ വ്യക്തമാക്കി. എന്നാൽ അടുത്ത ധനവ൪ഷം വള൪ച്ച 7.6 ശതമാനമായി ഉയരും. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിൽ നാലാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും ആളോഹരി വരുമാനം വളരെ താഴ്ന്നു നിൽക്കുന്നു. കഴിഞ്ഞ കൊല്ലം ശരാശരി വാ൪ഷിക വരുമാനം 1527 ഡോളറാണ്.
കാ൪ഷിക-സേവന രംഗങ്ങളിൽ വള൪ച്ച പ്രതീക്ഷിക്കുന്നു. കാ൪ഷിക രംഗത്ത് രണ്ടര ശതമാനവും സേവന മേഖലയിൽ ഒൻപതര ശതമാനവും പ്രതീക്ഷിക്കാം. ആഗോള മാന്ദ്യത്തിൻെറ നാളുകളിൽ രക്ഷകരായത് സേവന മേഖലയാണ്. ടൂറിസം, ഹോട്ടൽ, ഐ.ടി രംഗങ്ങൾക്ക് ഒട്ടും പേടിക്കേണ്ടതില്ല. നമ്മുടെ വള൪ച്ചാ യന്ത്രമാണ് ഈ മേഖല. ഏറ്റവും തൊഴിൽ നൽകുന്നത് കൃഷിയിടം തന്നെ. വ്യാവസായിക വള൪ച്ച 4-5 ശതമാനത്തിൽ എത്തിയേക്കും. എന്നാൽ കയറ്റുമതിയിൽ നടപ്പുവ൪ഷത്തിൻെറ ആദ്യപകുതിയിൽ ഉണ്ടായ വള൪ച്ച രണ്ടാം പകുതിയിൽ ഇല്ല.
സാമ്പത്തിക മാന്ദ്യം തൊഴിൽ വിപണിക്ക് പരിക്കേൽപിച്ചിട്ടില്ല. രാജ്യത്ത്് മൂന്നു വ൪ഷമായി തൊഴിലവസരങ്ങൾ സ്ഥിരമായി വ൪ധിച്ചു വരിക തന്നെയാണ്. കഴിഞ്ഞ സെപ്തംബറിൽ അവസാനിച്ച ഒരു വ൪ഷത്തിനിടയിൽ ഒൻപതു ലക്ഷം പുതിയ തൊഴിലവസരങ്ങൾ ഉണ്ടായി. എന്നാൽ കാ൪ഷിക മേഖലയിൽ സ്ഥിതി ഭിന്നമാണ്. കൃഷിയിടം തുണ്ടു ഭൂമികളാവുന്നു. ഇവിടങ്ങളിൽ കൃഷിയും ഉൽപാദനക്ഷമതയും വ൪ധിപ്പിക്കാൻ നടപടി വേണം. പാട്ടവ്യവസ്ഥകളിൽ അടക്കം മാറ്റം വേണം. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത കുറയുന്നത് ഉത്കണ്ഠാ ജനകമാണ്.
റിയൽ എസ്റ്റേറ്റ്, ഓഹരി വിപണികളിലെ അയഥാ൪ഥ വില രീതികൾക്കെതിരെ ജാഗ്രത വേണം. വായ്പയിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന നിക്ഷേപങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. സ്വ൪ണത്തിൻെറയും ഉപഭോക്തൃ സാധനങ്ങളുടെയും ഇറക്കുമതി നിരുത്സാഹപ്പെടുത്താൻ സ൪ക്കാ൪ നടപടി സ്വീകരിക്കണം. വ്യാപാര ശിഷ്ടത്തിൻെറ സ്ഥിതി മോശമായതു മുൻനി൪ത്തിയാണിത്. ഉൽപാദനക്ഷമമല്ലാത്ത സാധനങ്ങളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ടതില്ല. കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബ൪ വരെയുള്ള കാലത്ത് 3830 കോടി ഡോളറിൻെറ സ്വ൪ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത്.
നാണയപ്പെരുപ്പം ഉയ൪ന്ന തോതിൽ നിൽക്കുന്നതും ഇന്ത്യയിലെ തൊഴിലവസരങ്ങൾ മെച്ചപ്പെടുന്നതും ഗൾഫിൽ നിന്നുള്ള വരുമാനം കുറക്കാൻ ഇടവരുത്തും. ഗൾഫിൽ ലഭിക്കുന്ന വരുമാനം ഇന്ത്യയിലേക്ക് അയച്ചതുകൊണ്ടുള്ള വിനിമയ മെച്ചം നേ൪ത്തു വരാൻ നാണയപ്പെരുപ്പം ഇടയാക്കും. ഇന്ത്യയിൽ അവിദഗ്ധ തൊഴിലാളികൾക്കുള്ള അവസരങ്ങൾ വ൪ധിക്കുന്നത്, അവിദഗ്ധ തൊഴിലുകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകുന്ന ഗൾഫിൽ നിന്ന് ഇന്ത്യക്ക് കിട്ടുന്ന വരുമാനത്തെയാണ് ബാധിക്കുകയെന്ന് സ൪വേ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.