ലോക്പാല്‍ ബില്ലിനുവേണ്ടി ഇനി സര്‍ക്കാറിനെ സമീപിക്കില്ല-ഹസാരെ

പുണെ: ജൻലോക്പാൽ ബില്ലിൻെറ കാര്യത്തിൽ തന്നെ സ൪ക്കാ൪ വഞ്ചിച്ചതായി കുറ്റപ്പെടുത്തിയ ഗാന്ധിയൻ അണ്ണാ ഹസാരെ ബില്ലിനുവേണ്ടി ഇനി താൻ അവരെ സമീപിക്കില്ലെന്ന് വ്യക്തമാക്കി.
സംഘത്തിൻെറ ഭാവിപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുന്നതിന് വെള്ളിയാഴ്ച ദൽഹിയിൽ യോഗംചേരും. ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് രാജ്യത്തുടനീളം ഒന്നരവ൪ഷം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.