സി.ബി.എസ്.ഇ സ്കൂള്‍ പ്രശ്നം: ചെയര്‍മാന്‍ കേരളത്തിലേക്ക്

ന്യൂദൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിൻെറ പേരിൽ കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡി. പുരന്ദേശ്വരി അറിയിച്ചു. ഈ വിഷയമുന്നയിച്ച് കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ, വൈസ് പ്രസിഡൻറ് കെ.കെ. അബൂബക്ക൪ എന്നിവ൪ സമ൪പ്പിച്ച നിവേദനം ഏറ്റുവാങ്ങിയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. അടിയന്തരമായി വിഷയം പഠിക്കുന്നതിന് സി.ബി.എസ്.ഇ ചെയ൪മാൻ വിനോദ് ജോഷിയെ മന്ത്രി ചുമതലപ്പെടുത്തി. ജോഷി ഇതിനായി ഞായറാഴ്ച കേരളത്തിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.