ശ്രീനഗ൪: കശ്മീരിൽ വിശിഷ്ട ഇനം ചെമ്മരിയാടിനെ ക്ളോൺചെയ്ത് ഇന്ത്യൻ ശാസ്ത്രജ്ഞ൪ അപൂ൪വനേട്ടം കൈവരിച്ചു. ഷേറി കശ്മീ൪ സ൪വകലാശാലയിലെ മൃഗചികിത്സ പരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. പഷ്മിന എന്നറിയപ്പെടുന്ന മുന്തിയ ഇനം രോമങ്ങൾക്കുവേണ്ടി വള൪ത്തപ്പെടുന്ന ചെമ്മരിയാടിൻെറ പെൺകുഞ്ഞ് ഈ മാസം ഒമ്പതാം തീയതിയാണ് പിറന്നതെന്ന് സ൪വകലാശാലയിലെ ഡോ. തേജ് പ്രതാപ് അറിയിച്ചു. 1.3 കിലോഗ്രാം തൂക്കമുള്ള ആട്ടിൻകുട്ടി പൂ൪ണാരോഗ്യവതിയാണ്. ശ്രീനഗറിലെ ഷേറി സ൪വകലാശാലയിലെ പൂ൪ണമായും സ്വന്തമായ ശാസ്ത്രജ്ഞാനം അവലംബമാക്കി ഗവേഷണം നടത്തിയാണ് ലോകത്തെ ആദ്യത്തെ പഷ്മിന ക്ളോണിങ് എന്ന റെക്കോഡ് സ്വന്തമാക്കിയത്. സ൪വകലാശാലക്ക് കീഴിൽ പ്രവ൪ത്തിക്കുന്ന മൃഗജൈവ സാങ്കേതിക കേന്ദ്രം ഡയറക്ട൪ ഡോ. റിയാസ് അഹ്മദ് ഷായാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.