കൊച്ചി: വി.എസ് അച്യുതാനന്ദനെതിരെ പി.സി ജോ൪ജ് നടത്തിയ പരാമ൪ശവും എ.കെ ആൻറണിക്കെതിരെ വി.എസ് നടത്തിയ പരാമ൪ശവും തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. അഞ്ച് വ൪ഷം കൊണ്ട് ഒന്നും ചെയ്യാത്ത വി.എസ് ആൻറണി ഒന്നും നൽകിയില്ല എന്ന് പറയുന്നതിൽ അ൪ഥമില്ല. ആൻറണി എന്ത് നൽകിയെന്നറിയാൻ എളമരം കരീമിനോട് ചോദിക്കണം.ഭരണ കാലത്തെ വ്യവഹാരി മാത്രമായിരുന്നു വി.എസ് എന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂരിൽ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഗൂഢാലോചനയിൽ പങ്കെടുത്തവ൪ക്കെതിരെ നടപടിയെടുക്കണമന്നും കെ.പി.സി.സി പ്രസിഡണ്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.