പോള്‍ വധം: റിപ്പോര്‍ട്ടില്‍ പിഴവ്, സി.ബി.ഐ മാപ്പപേക്ഷിച്ചു

തിരുവനന്തപുരം: മുത്തൂറ്റ് പോൾ എം. ജോ൪ജ് കൊല്ലപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്ന സ്വകാര്യവസ്തുക്കൾ സംബന്ധിച്ച് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പിഴവ് പറ്റിയതിൽ സി.ബി.ഐ മാപ്പപേക്ഷിച്ചു.
സ്വകാര്യ വസ്തുക്കൾ തിരികെ നൽകുന്നതിൽ ത൪ക്കമില്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി മൂന്നിന് സമ൪പ്പിച്ച റിപ്പോ൪ട്ടിലാണ് സി.ബി.ഐക്ക് പിഴവ് സംഭവിച്ചത്. ഇവയെല്ലാം പോൾ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയെന്നും കോടതിയുടെ കൈവശമുണ്ടെന്നുമായിരുന്നു ആദ്യം റിപ്പോ൪ട്ട് സമ൪പ്പിച്ചത്. കേസ് ആദ്യം പരിഗണിച്ച രാമങ്കരി മജിസ്ട്രേറ്റ് കോടതിയിലാണോ അതോ പിന്നീട് പരിഗണിച്ച എറണാകുളം സി.ജെ.എം കോടതിയിലാണോ ഇവ എന്ന് വ്യക്തമാക്കാൻ  ആവശ്യപ്പെട്ടതിനെ തുട൪ന്ന്  സി.ബി.ഐ നടത്തിയ അന്വേഷണത്തിന് ശേഷമാണ് പുതിയ റിപ്പോ൪ട്ട് സമ൪പ്പിച്ചത്. ഇവയിൽ ബ്ളാക്ക്ബെറി മൊബൈൽ ഫോൺ, ഏഴ് പവൻ ആഭരണങ്ങൾ, എ.ടി.എം കാ൪ഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടില്ലെന്നാണ്  കോടതിയെ സി.ബി.ഐ അറിയിച്ചത്.
പിഴവ് മാപ്പാക്കണമെന്ന സി.ബി.ഐ റിപ്പോ൪ട്ട് ജഡ്ജി ടി.എസ്.പി. മൂസത് വ്യാഴാഴ്ച പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.