ആര്യയുടെ കൊല: പ്രതി റിമാന്‍ഡില്‍

നെടുമങ്ങാട്: 10ാം ക്ളാസ് വിദ്യാ൪ഥിനി ആര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെമ്പായം വട്ടപ്പാറ വേറ്റിനാട് ചിറക്കോണം വിളയിൽ വീട്ടിൽ ആര്യ (കുക്കു)യെ കഴുത്ത്ഞെരിച്ച് കൊന്ന കേസിൽ പിടിയിലായ കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനിൽ രാജേഷ്കുമാറി (29) നെയാണ് നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം കോടതി പരിസരത്തെത്തിയിരുന്നു.
പ്രതിയെ വേറ്റിനാട്ടുള്ള ആര്യയുടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും വട്ടപ്പാറ സ്റ്റേഷനിലെത്തിച്ചപ്പോഴും നാട്ടുകാ൪ തടിച്ചുകൂടി ബഹളം വെച്ചത് കണക്കിലെടുത്ത് നെടുമങ്ങാട് കോടതിയിലും പരിസരത്തും ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് കാവൽ ഏ൪പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.