കാഞ്ഞങ്ങാട്-കാണിയൂര്‍ പാതക്ക് പുതു ജീവന്‍

കാഞ്ഞങ്ങാട്: റെയിൽവേ ബജറ്റിൽ ഇടം കണ്ടെത്തിയതോടെ കാഞ്ഞങ്ങാട്-കാണിയൂ൪ റെയിൽപാതക്ക് ജീവൻവെക്കുന്നു. പാത ബജറ്റിൽ ഉൾപെടുത്തി അനുമതിക്കായി ആസൂത്രണ കമീഷൻെറ പരിഗണനക്ക് വിട്ടു. കമീഷൻ അനുകൂല നിലപാടെടുത്താൽ പാതക്ക് അനുമതി ലഭിക്കും. അനുമതി ലഭിച്ചാൽ പാതക്ക് ആവശ്യമായ ഫണ്ട് അടുത്ത റെയിൽവേ ബജറ്റിൽ ഉൾപെടുത്തി പ്ര വ ൪ ത്ത നാ ന ുമതി നൽകും
 കഴിഞ്ഞവ൪ഷത്തെ റെയിൽവേ ബജറ്റിൽ അവഗണന നേരിട്ട പാത, യാഥാ൪ഥ്യമാക്കാനുള്ള സാധ്യതക്കുതന്നെ മങ്ങലേൽപിച്ചിരുന്നു. എന്നാൽ, ഈ വ൪ഷത്തെ  ബജറ്റിലൂടെ കാഞ്ഞങ്ങാട്-കാണിയൂ൪ പാത യാഥാ൪ഥ്യമാകുമെന്ന പ്രതീക്ഷ ഉയ൪ന്നിരിക്കുകയാണ്.ഒന്നാം യു.പി.എ സ൪ക്കാറിൻെറ കാലത്താണ് കാസ൪കോട് ജില്ലയിൽ വികസനസാധ്യത തുറന്ന് പ്രസ്തുത പാതയെക്കുറിച്ചുള്ള ആലോചന തുടങ്ങിയത്. കാഞ്ഞങ്ങാടുനിന്നാരംഭിച്ച് അജാനൂ൪, പുല്ലൂ൪-പെരിയ, കോടോം-ബേളൂ൪, കള്ളാ൪, പനത്തടി ഗ്രാമപഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകേണ്ടത്.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നി൪ദേശിക്കപ്പെട്ടിരുന്നത്. കാഞ്ഞങ്ങാടുനിന്ന് പാണത്തൂ൪ വരെയുള്ള 40 കിലോമീറ്റ൪ പാതയാണ് ആദ്യഘട്ടം. പാണത്തൂരിൽനിന്ന് കാണിയൂരിലേക്കുള്ളതായിരുന്നു രണ്ടാംഘട്ടം. ഇതിനുള്ള ആദ്യഘട്ട സാധ്യതാ സ൪വേ നടത്തി  അനുകൂല റിപ്പോ൪ട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമ൪പ്പിച്ചിരുന്നു. എന്നാൽ, റെയിൽവേ മന്ത്രിയായിരിക്കെ മമതാ ബാന൪ജി ഈ റിപ്പോ൪ട്ട് തള്ളുകയായിരുന്നു.
2007ൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് പാതക്ക് അനുകൂല നിലപാടെടുത്തതും സ൪വേ നടത്തിയതും.
ക൪ണാടകയിലെ ബംഗളൂരു, സേലം, തീ൪ഥാടന കേന്ദ്രമായ സുബ്രഹ്മണ്യം എന്നിവിടങ്ങളിൽ എളുപ്പമെത്താൻ ഈ പാത യാഥാ൪ഥ്യമായാൽ കഴിയും. കാഞ്ഞങ്ങാട് മുതൽ പാണത്തൂ൪ വരെയുള്ള പാത കടന്നുപോകുന്ന വഴികളിൽ വേണ്ട തുരങ്കങ്ങൾ, മേൽപാലങ്ങൾ തുടങ്ങി എല്ലാ വശങ്ങളും ആദ്യഘട്ട സ൪വേയിൽ പരാമ൪ശിച്ചിരുന്നു. തികച്ചും ലാഭകരമെന്ന് റെയിൽവേയിലെ ഉന്നത സംഘം സ൪വേയിലൂടെ കണ്ടെത്തിയ പാത ഇനിയെങ്കിലും യാഥാ൪ഥ്യമാകാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.