ന്യൂദൽഹി: റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പാ൪ലമെൻറിനകത്തും പുറത്തും പുകയുന്നു. താൻ രാജിവെച്ചിട്ടില്ലെന്നാണ് ദിനേഷ് ത്രിവേദി പറയുന്നത്. പാ൪ലമെൻറിൻെറ ചോദ്യോത്തര വേളയിൽ അദ്ദേഹം ഹാജരാവുകയും ചെയ്തു.
പ്രധാനമന്ത്രിയോ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജിയോ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്ന് ത്രിവേദി അറിയിച്ചു. ത്രിവേദിയുടെ രാജിക്കത്ത് ഇതുവരെയും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹമിപ്പോഴും റെയിൽവേ മന്ത്രിയാണെന്നും ധനകാര്യ മന്ത്രി പ്രണബ് മുഖ൪ജി പറഞ്ഞു.
‘ഞാൻ എൻെറ ഉത്തരവാദിത്തമാണ് ചെയ്യുന്നത്. എനിക്ക് ചോദ്യങ്ങൾക്കുത്തരം നൽകേണ്ടതുണ്ട്. ബജറ്റിനെകുറിച്ചുള്ള ച൪ച്ചക്കിടയിൽ വരുന്ന ചോദ്യങ്ങൾക്ക് മന്ത്രിയാണ് ഉത്തരം നൽകേണ്ടത്. അതിന് വേണ്ടിയാണ് ഞാനിവിടെ വന്നിട്ടുള്ളത്’ പാ൪ലമെൻറിലെത്തിയ ത്രിവേദി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ബുധനാഴ്ച പാ൪ലമെൻറിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിൽ യാത്രാനിരക്ക് കൂട്ടിയത് മമതാ ബാന൪ജിയെ ചൊടിപ്പിച്ചിരുന്നു. തുട൪ന്ന് ത്രിവേദിയെ മാറ്റണമെന്നാവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തെഴുതി. പാ൪ലമെൻറിൽ ഇക്കാര്യം വ്യക്തമാക്കിയ പ്രണബ് മുഖ൪ജി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.